National

മാസം തികയാത്ത ഗര്‍ഭിണിക്ക് സിസേറിയന്‍; അബദ്ധം മനസിലായതോടെ മുറിവ് തുന്നിക്കെട്ടി; ഡോക്ടര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

മാസം തികയാത്ത ഗര്‍ഭിണിക്ക് സിസേറിയന്‍ നടത്തി ഡോക്ടര്‍. അസമിലെ കരിഗഞ്ച് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. പ്രസവ തീയതിക്ക് മൂന്നര മാസം മുന്‍പായാണ് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ച പൂര്‍ത്തിയായില്ലെന്ന് മനസിലായതോടെ മുറിവ് വീണ്ടും തുന്നിക്കെട്ടി. സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി.

- Advertisement -

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 21നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞു. ഡിസംബറില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്ന് അറിഞ്ഞിട്ടും അള്‍ട്രാസൗണ്ട് പരിശോധന നടത്താതെ ഓഗസ്റ്റ് 23ന് സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഓഗസ്റ്റ് 31നാണ് യുവതി ആശുപത്രി വിട്ടത്. വീട്ടിലെത്തിയ ശേഷം യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയുമായി ആശുപത്രിയിലെത്തുകയായിരുന്നു.

സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും വസ്തുതകള്‍ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോക്ടറോ മറ്റാരെങ്കിലുമോ തെറ്റ് ചെയ്തതായി കണ്ടെത്തിയാല്‍, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Rathi VK

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

57 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

1 hour ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

3 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago