featured

‘മുഖം പൊള്ളുകയാണെന്ന് മനസിലായി, അച്ഛന് പറ്റിയ തെറ്റ് ജീവിതം മാറ്റിമറിച്ചു’; അനുഭവം പറഞ്ഞ് യുവതി

നാല് വയസിലുണ്ടായ ഒരു സംഭവം ജീവിതം മാറ്റിമറിച്ച അനുഭവം പറയുകയാണ് 22കാരിയായ യുവതി. അച്ഛന് പറ്റിയ ചെറിയൊരു കയ്യബദ്ധമാണ് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അടയാളം യുവതിക്ക് നല്‍കിയത്. ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെയാണ് യുവതി ആ അനുഭവം പങ്കുവച്ചത്.

- Advertisement -

ഒരു പുതുവത്സരത്തിലായിരുന്നു സംഭവം നടന്നത്. ഒരു തണുപ്പുള്ള രാത്രിയില്‍ അമ്മയും താനും സഹോദരിമാരും തീ കായുകയായിരുന്നു. അച്ഛന്‍ ജോലി കഴിഞ്ഞു മടങ്ങി വന്നു. ഈ സമയം താന്‍ തീയ്ക്ക് സമീപം തന്നെയിരിക്കുകയായിരുന്നു. പെട്ടെന്ന് മുഖത്തേക്ക് തീ ആളിപ്പടര്‍ന്നു. തന്റെ മുഖം പൊള്ളുകയാണെന്ന് മാത്രം മനസിലായി. ആ സമയം കണ്ണുകളും ചുണ്ടും ഇല്ലെന്നാണ് തനിക്ക് തോന്നിയതെന്നും യുവതി പറയുന്നു. ആ സമയത്ത് നടന്ന കാര്യങ്ങള്‍ യുവതിക്ക് കൃത്യമായി ഓര്‍മയില്ല. അച്ഛന് പറ്റിയ തെറ്റാണ് അവസ്ഥയ്ക്ക് കാരണമെന്ന് അമ്മ പിന്നീട് പറഞ്ഞു. അച്ഛന്‍ കൊണ്ടുവന്ന പെട്രോള്‍ കുപ്പി മറിഞ്ഞ് ദേഹത്തേക്ക് വീഴുകയും ഞൊടിയിടയില്‍ തീപടര്‍ന്നു പിടിക്കുകയുമായിരുന്നു. മുഖവും കൈകളും പൂര്‍ണമായും പൊള്ളി. രക്ഷപ്പെടുമോ എന്ന് സംശയം തോന്നിയിരുന്നുവെന്നും യുവതി പറയുന്നു.

ആശുപത്രിയില്‍ എത്തിച്ച തനിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. അഞ്ചു വര്‍ഷം എട്ട് ശസ്ത്രക്രിയകളാണ് നടത്തിയത്. എപ്പോഴും അമ്മ തനിക്ക് അരികില്‍ ഇരിക്കുമായിരുന്നു. സ്‌കൂളിലോ കളിസ്ഥലങ്ങളിലോ പോയില്ല. കുട്ടിക്കാലത്തെ അഞ്ച് വര്‍ഷവും ആശുപത്രിയിലായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ആശുപത്രി വിട്ട ശേഷം സ്‌കൂളിലെത്തി. എന്നാല്‍ ആര്‍ക്കും തന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ആ സ്‌കൂള്‍ വിട്ടു. മറ്റൊരു സ്‌കൂളിലേക്ക് തന്നെ മാറ്റി. അതിന് ശേഷമുള്ള ജീവിതം ഏറെ ആനന്ദകരമായിരുന്നു. അവിടെയുണ്ടായിരുന്ന കുട്ടികളും അധ്യാപകരും പൂര്‍ണപിന്തുണ നല്‍കി. അത് മനസിനെ പരുവപ്പെടുത്തിയെന്നും യുവതി പറയുന്നു.

പഠന ശേഷം ധാരാളം ആര്‍ട്ടിസ്റ്റിക് വര്‍കുകള്‍ ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ മേക്കപ്പ് റീലുകളും ചെയ്തു. റീലുകള്‍ ചെയ്യുമ്പോള്‍ ആദ്യം ഭയമായികുന്നു. തന്റെ മുഖം കാണികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഭയപ്പെട്ടു. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായി മികച്ച പ്രതികരണം ലഭിച്ചു. ഇപ്പോള്‍ തനിക്ക് 22 വയസായി. മാതാപിതാക്കള്‍ ഒരിക്കലും തന്റെ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടില്ല. തന്റെ അമ്മാവന്മാര്‍ തനിക്ക് സഹായം നല്‍കി. അവര്‍ കൂടെയുണ്ടായിരുന്നതുകൊണ്ടാണ് ജീവിതം വിജയിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

50 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

1 hour ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

3 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago