കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് സ്ത്രീയെ മര്‍ദിച്ചതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി സക്കീനയുടെ മുഖത്തടിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മകന്റെ കുട്ടിയേയും അമ്മയേയും ഡോക്ടറെ കാണിക്കാനാണ് സക്കീന എത്തിയത്. അമ്മയെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ കാണിച്ച ശേഷം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തി. ഇതിനിടെ കൂടുതല്‍ പേരെ കടത്തിവിടാന്‍ കഴിയില്ലെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാരന് സക്കീനയെ തടഞ്ഞു. പിന്നാലെ തന്നെ പിടിച്ച് തള്ളിയെന്നാണ് സക്കീന പറയുന്നത്. സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരന് മുഖത്തടിച്ചുവെന്നും സക്കീന ആരോപിച്ചു.
സംഭവം അറിഞ്ഞ് നിരവധി പേര് ആശുപത്രി പരിസരത്ത് തടിച്ചുകൂടി. സെക്യൂരിറ്റി ജീവനക്കാരനെതിരെ മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…
2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി ജയറാം. ജയറാമും പാർവതിയും പ്രണയിച്ചു വിവാഹം ചെയ്തവരായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര്‍ കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…