കേരളം ഏറെ പ്രതീക്ഷയോട് കാത്തിരിക്കുന്ന ചിത്രമാണ് 2018. ഇതേ വര്‍ഷം കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂഡ് ആന്റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ടീസര്‍ ലോഞ്ചിംഗില്‍ എത്തിയിരുന്നു. എന്നാല്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെ മമ്മൂട്ടി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരിക്കുന്നത്. ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേ ഉള്ളൂ ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇത് ബോഡി ഷെയിമിംഗ് ആണെന്നാണ് വിമര്‍ശനം. ഇപ്പോള്‍ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ് .
ജൂഡിന്റെ പ്രതികരണം ഇങ്ങനെ.. ‘മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം രീിരലൃി ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന് വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന് ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്. ജൂഡ് പറഞ്ഞു.