Film News

നിങ്ങളൊരു അത്ഭുതമാണ് ശരിക്കും ഔട്ട് ഓഫ് സിലബസ് ആര്‍ടിസ്റ്റ് ! പാര്‍വതിയുടെ കഠിനാദ്ധ്വാനത്തെ കുറിച്ച്‌ ആരാധകന്‍

പലരും പലരെയും മനസിലാക്കാനും പല അറിവുകൾ നേടിയെടുക്കാനും ഒക്കെയായി ഈ അവസരം പ്രയോജന പെടുത്തുകയാണ്. ഇന്റർനെറ്റും സിനിമയുമാണ് പലരുടെയും ലോകം. കൊറോണക്കാലത്തെ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ പഴയ സിനിമയോടൊപ്പമാണ് ചിലര്‍. കാണാന്‍ പറ്റാതിരുന്നതും വിട്ടു പോയ ചിത്രങ്ങളും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളും ഒപ്പം ചിത്രത്തിലെ കാണാകാഴ്ചകള്‍ കണ്ട് പിടിച്ച്‌ സോഷ്യല്‍ മീഡിയിലൂടെ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട് ചിലര്‍. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിമാന താരങ്ങളിലൊരാളായ പാര്‍വ്വതിയുടെ പഴയ സിനിമകള്‍ കണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കഥാകൃത്തായ പി. ജിംഷാര്‍.

- Advertisement -

2006ല്‍ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തി മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ താരം ഒരു അത്ഭുതമാണ് എന്നാണ് ജിംഷാര്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൊറോണക്കാലം, പഴയ സിനിമകളുടെ വിരുന്നു കാലം. ഇന്നലെ പാര്‍വ്വതിയുടെ ആദ്യ സിനിമ ഔട്ട് ഓഫ് സിലബസ് കണ്ടു. നിലപാടുകളുള്ള ലോകമറിയുന്നൊരു നടിയായുള്ള പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു. നിങ്ങളൊരു അത്ഭുതമാണ് ശരിക്കും ഔട്ട് ഓഫ് സിലബസ് ആര്‍ടിസ്റ്റ് ♥-

അവതാരകയായി തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ ശക്തമായ സ്ത്രീ സാന്നിധ്യമായി ഉയരുകയായിരുന്നു പാര്‍വതി. ആദ്യ വരവില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍വതിയുടെ രണ്ടാമത്തെ വരവ് വെറുതെയായിരുന്നില്ല. ശക്തമായ കഥാപാത്രങ്ങളായിരുന്നു റീ എന്‍ട്രിയില്‍ കാത്തിരുന്നത്. മലാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ചിത്രങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു.

Athul

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

9 seconds ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

1 hour ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

4 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

4 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

15 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

15 hours ago