പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച ഒരു കലാകാരിയെ കൂടി നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞദിവസം നടി സുബി സുരേഷിന്റെ മരണവാര്‍ത്ത പുറത്തു വന്നപ്പോള്‍ ഞെട്ടലോടെയാണ് ഇത് പ്രേക്ഷകരും സഹപ്രവര്‍ത്തകരെല്ലാം കണ്ടത്. ചെറിയ ഒരു അസുഖം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും അത് മരണത്തിലേക്ക് എത്തിക്കും എന്ന് കരുതിയിരുന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് സുബി യാത്രയായത്.
സുബിക്കൊപ്പം ഉള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ നടന് വിനീതും സുബിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. വിനീതിനൊപ്പം ഒരുപാട് വേദികള്‍ പങ്കിട്ടിട്ടുണ്ട് സുബി സുരേഷ് .
എന്തൊരു ഊര്‍ജ്വസ്വലയായ പെര്‍ഫോര്‍മര്‍ എന്നാണ് വിനീത് സുബിയെ കുറിച്ച് എഴുതിയിരിക്കുന്നത്. വളരെ പോസിറ്റീവിറ്റിയും സ്നേഹസമ്പന്നയുമായ ആദരണിയായ വ്യക്തിത്വമായിരുന്നു സുബി. നമ്മുടെ പ്രിയപ്പെട്ടവര്‍ വിട്ടുപോകുന്നത് ഞെട്ടലുണ്ടാക്കുന്നു. ആ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ആകുന്നില്ല. മികച്ച സ്റ്റേജ് പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ സുബിയെ എനിക്ക് അറിയാം. അവിസ്മരണീയമായ നിരവധി വേദികളില്‍ സുബിക്കൊപ്പം താന്‍ ഉണ്ടായിട്ടുണ്ട്.
താരാ വിജയേട്ടന് 2017ല്‍ യുഎസ്‍എയിയില്‍ സംഘടിപ്പിച്ചതായിരുന്നു അവസാനത്തേത്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ സന്തോഷമായിരുന്നു. വല്ലാത്ത വിഷമം തോന്നുന്നു. സുബിയുടെ അമ്മയ്ക്കും കുടുംബത്തിന്റെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നു എന്നുമാണ് വിനീത് എഴുതിയിരിക്കുന്നത്.