മലയാളികൾക്ക് സുപരിചിതമായ താരമാണ് വിൻസി അലോഷ്യസ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം സജീവമാണ്. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരമടക്കം താരത്തിന് ലഭിച്ചിട്ടുണ്ട്.ഇപ്പോഴിതാ കൗമുദിക്ക് നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് വിൻസി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ‘ഞാൻ ഇപ്പോൾ എല്ലാവരെയും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ആ ഒരു മോഡിലാണ്. ഇത് കേൾക്കുമ്പോൾ ഒരു ചെറിയ കിളി പോയിട്ടുണ്ടോ എന്നൊക്കെ തോന്നും. പക്ഷെ അതാണ് സത്യം. ഒരാളിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടുള്ള ഒരു പ്രണയം എനിക്കിപ്പോൾ ഇല്ല. കല്യാണം വേണോ എന്നൊരു ചോദ്യം എനിക്ക് മുന്നിൽ ഉണ്ട്. അങ്ങനെയൊരു കാര്യം വേണോ? വിൻസിക്ക് അതിന്റെ ആവശ്യമുണ്ടോ എന്നൊരു ചോദ്യം ഉള്ളിൽ കിടപ്പുണ്ട്.
പക്ഷെ എന്റെ കുടുംബത്തെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. എന്റെ കുടുംബത്തിൽ ഞാൻ വളരെ ഡിപെൻഡന്റ് ആണ്. അവരെ വേദനിപ്പിക്കാത്ത രീതിയിൽ പോകണം എന്നാണ്. ഞാൻ കല്യാണം കഴിക്കാതിരിക്കുന്നതിൽ അവർ ഹാപ്പി ആണെങ്കിൽ അതിനെ ഞാൻ അത്രത്തോളം തള്ളി നീക്കും,അടുത്തിടെ വിൻസി തന്റെ പേര് മാറ്റിയിരുന്നു. വിൻസി അലോഷ്യസ് എന്ന പേരിനെ വിൻ സി എന്നാക്കി മാറ്റുകയായിരുന്നു. എല്ലായിടത്തും തന്റെ പേര് അങ്ങനെ ഉപയോഗിച്ച് കാണാനാണ് ആഗ്രഹിക്കുന്നതെന്നും വിൻസി പറയുകയുണ്ടായി. സിനിമയിൽ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് വിൻസി തന്റെ പേരിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നത്.
അങ്ങനെ അമ്മയുടെ പേര് കൂടി പേരിൽ ചേർക്കാനുണ്ടായ കാരണത്തെ കുറിച്ചും വിൻസി ഈ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. ‘എന്റെ പേരിൽ അമ്മയുടെ പേര് ചേർക്കാൻ നേരം ഞാൻ ആലോചിച്ചിരുന്നു. അച്ഛന്റെ പേരിന് ശേഷം അമ്മയുടെ പേര് ചേർത്താലും പോരെ എന്ന്. അന്ന് എനിക്ക് തന്നെ ലഭിച്ച ഉത്തരം ഇതായിരുന്നു, എനിക്ക് ജന്മം നൽകുക എന്നത് ഏറ്റവും പ്രധാനമായി അമ്മയുടെ മാത്രം തീരുമാനം ആയിരുന്നു. അമ്മയാണ് അതിന് എഫോർട്ട് ഇട്ടതും.