കമൽഹാസൻ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. മികച്ച വരവേൽപ്പാണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയത്. കമൽഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയും ചെയ്തു. ലോഗേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ നടൻ വിജയ് സേതുപതി സന്താനം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു പ്രതിനായക കഥാപാത്രമാണ് ഇത്. ചിത്രം ഇപ്പോൾ 75 ദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ എൻട്രി രംഗം മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പ്രേക്ഷകർ ഇതുവരെ കാണാത്ത രംഗങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നായിരുന്നു സന്താനം എന്ന കഥാപാത്രത്തിന്റെ എൻട്രി. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലാണ് ചിത്രത്തിൻറെ സംഘടന രംഗങ്ങൾ ചിത്രീകരിച്ചത്.
റോളക്സ് എൻട്രി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു വിക്രം.