Film News

ആദിത്യ കരി കാലനായി പൂണ്ട് വിളയാടാൻ ചിയാൻ വിക്രം! പൊന്നിൻ സെൽവൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

ഇതിഹാസ സംവിധായകൻ മണി രത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇദ്ദേഹത്തിൻറെ സ്വപ്ന പ്രോജക്ട് എന്ന് വിശേഷണമുള്ള ചിത്രമാണ് ഇത്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നും എല്ലാം മുൻ നിര താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

- Advertisement -

ചിത്രത്തിൽ പ്രശസ്ത തമിഴ് നടൻ വിക്രം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദിത്യ കരി കാലൻ എന്ന വേഷമാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. ഇതിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ചോള രാജാവായിരുന്ന അരുൾമുഴി വർണ്ണനെ കുറിച്ചുള്ളതാണ് ഈ നോവൽ. തമിഴ് സാഹിത്യത്തിലെ മഹത്തായ ചരിത്ര നോവൽ ആയിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ചിത്രത്തിൽ ഐശ്വര്യ റായി, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല തുടങ്ങി വലിയ താരനിര തന്നെ ഉണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവിവർമ്മൻ ആണ് ചിത്രത്തിന് ചായാഗ്രഹണം നിർവഹിക്കുന്നത്.

 

തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഇളങ്കോ കുമാരവേൽ ആണ്. മണ്ണിരത്നം, ലൈക പ്രൊഡക്ഷൻസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് സൂചന. അഞ്ചു ഭാഗങ്ങൾ ഉള്ള ഈ നോവൽ രണ്ടു ഭാഗങ്ങൾ ആയിട്ടാണ് ചലച്ചിത്രമാകുന്നത്.

 

Abin Sunny

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

11 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

11 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

11 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

11 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

12 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

13 hours ago