ബോളിവുഡിലെ പ്രശസ്ത നടനാണ് വിക്കി കൗശൽ. ഉറി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടുന്നത്. വിക്കിയുടെ കരിയറിലെ ടേണിങ് പോയിൻറ് എന്നുപറയുന്ന ചിത്രവും ഇതായിരിക്കും. ഈയടുത്താണ് താരം വിവാഹിതനായത്. പ്രശസ്ത നായികയായ കത്രീന കൈഫിനെ ആണ് വിക്കി വിവാഹം ചെയ്തത്. രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.
ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് ഉണ്ടായിരുന്നത്. 120 പേർ അടങ്ങുന്നതായിരുന്നു അതിഥികളുടെ ലിസ്റ്റ്. ഒരു രാജകൊട്ടാരം വാടകയ്ക്ക് എടുത്ത് ആയിരുന്നു വിവാഹം. അതിഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വിവാഹത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. വിവാദ ദൃശ്യങ്ങൾ പകർത്തുവാൻ തീരെ അനുവദിച്ചിരുന്നില്ല. ഇവരുടെ വിവാഹത്തിൻറെ വീഡിയോ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം ആണ്.
ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. വിക്കി പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. താരം ബർത്ത് ഡേ കേക്ക് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. തൻറെ പ്രിയപ്പെട്ട വ്യക്തികളുമായി പുതുവർഷത്തിലേക്ക് നീങ്ങുന്നു. തൻറെ ഹൃദയം അങ്ങേയറ്റം സന്തോഷവും നന്ദിയും നിറഞ്ഞതാണ്.
തനിക്ക് സ്നേഹം അറിയിക്കുകയും ആശംസകൾ നേരുകയും ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്. താരം കുറിച്ചത് ഇങ്ങനെ. എന്തായാലും ഈ പങ്കുവച്ച ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
View this post on Instagram