Celebrity news

ഞാൻ പ്രണയിച്ചത് ഒരു സേഠ് കുടുംബത്തിലെ പെൺകുട്ടിയെ അവൾ പക്ഷെ ഷാരൂഖ് ഖാൻ സാറിനെ പ്രണയിക്കുകയായിരുന്നു. അതിനു പകരം ഞാൻ വീട്ടി

തമിഴ് നാട്ടിൽ മാത്രമല്ല ഇവിടെ കേരളത്തിലും വലിയ ആരാധകരെ ഉണ്ടാക്കാൻ സാധിച്ച നടനാണ് വിജയ് സേതുപതി.കഷ്ടപ്പാടും കഠിന പ്രയത്നവും കൊണ്ട് താരപദവിയിലേക്ക് ഉയർന്ന ഒരു താരമാണ് കൂടിയാണ് അദ്ദേഹം.വില്ലനായും നായകനായും സഹനടനുമായുമൊക്കെ തനിക്ക് ലഭിക്കുന്ന എല്ലാവേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച വിജയ് സേതുപതി ഷാരൂഖ് ഖാന്‍ നായകനായ ജവാനിലും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണത്തോടെ ജവാൻ തീയറ്ററുകളിൽ മുന്നേറുന്നതിനിടയിൽ ജവാന്റെ ഓഡിയോ ലോഞ്ചിന് പങ്കെടുത്ത വിജയ് സേതുപതി ഷാരൂഖ് ഖാനെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

- Advertisement -

അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,”ജവാൻ സിനിമ തുടങ്ങിയത് അറ്റ്ലീ എന്ന സംവിധായകനിൽ നിന്നുമാണ്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന കഥാപാത്രങ്ങളെ എങ്ങിനെ ഹാൻഡിൽ ചെയ്യണം എന്നതിനുമപ്പുറം അദ്ദേഹത്തോട് സഹകരിക്കുന്ന എല്ലാ മനുഷ്യരോടും എങ്ങിനെ നന്നായി പെരുമാറണം എന്നും അറ്റ്ലീയ്ക്ക് അറിയാം. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ ഒരു പെൺകുട്ടിയെ പ്രണയിച്ചു. അവൾക്ക് അത് അറിയില്ലായിരുന്നു. പക്ഷെ ജാനു ഇല്ലാത്ത റാം എവിടെനിൽക്കുന്നു, എല്ലായിടത്തും ഉണ്ടെന്നു തോന്നുന്നു. ഞാൻ പ്രണയിച്ചത് ഒരു സേഠ് കുടുംബത്തിലെ പെൺകുട്ടിയെ ആണ്. ആ സമയത്ത് അവൾ പക്ഷെ ഷാരൂഖ് ഖാൻ സാറിനെ പ്രണയിക്കുകയായിരുന്നു. അതിനു പകരം വീട്ടണമെന്നു ഞാൻ ആലോചിച്ചിരുന്നു, പക്ഷെ അതിനു ഇത്രയും നാൾ സമയം എടുത്തു.

ഷാരൂഖ് ഖാൻ സാർ, നിങ്ങളുടെ കൂടെ ഇതുപോലെ വർക്ക് ചെയ്യാൻ പറ്റുമെന്നോ, നിങ്ങളുടെ കൂടെ ഫൈറ്റ് ചെയ്യാൻ പറ്റുമെന്നോ ഒന്നും ഞാൻ ഒരിക്കലും ആലോചിച്ചിട്ടുപോലുമില്ല. എനിക്ക് എന്റെ ദേഷ്യമൊക്കെ നിങ്ങളോട് കാണിക്കാൻ പറ്റുമെന്ന് വിചാരിച്ചിട്ടുപോലും ഇല്ല. മെൽബണിൽ വച്ചാണ് ഞാൻ സാറിനെ ആദ്യമായി കാണുന്നത്. എല്ലാവര്ക്കും ഇരിക്കാൻ കസേര ഉണ്ടായിരുന്നു അവിടെ. എനിക്ക് ഇരിക്കാൻ കസേര ഇല്ലന്ന് കരുതി ഞാൻ അവിടെ മുഴുവൻ കസേര അന്വേഷിച്ചു നടന്നു. എന്റെ സീറ്റ് ഷാരൂഖ് ഖാൻ സാറിന്റെ അടുത്ത് ഉണ്ടായിരുന്നു. ഈ മനുഷ്യന്റെയൊപ്പം ഇരിക്കാനോ എന്ന് കരുതി ഞാൻ പോയില്ല, പക്ഷെ സാർ എന്നെ വിളിച്ചു വരുത്തി അവിടെയിരുത്തി. എന്നെ അറിയാമെന്നും ഞാൻ നന്നായി അഭിനയിക്കുന്നുണ്ട് എന്നും അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ ഞാൻ ഷോക്കായിപ്പോയി. എന്റെ മുഖത്ത് പിടിച്ചിട്ട് നിനക്ക് എത്ര വയസായി എന്ന് എന്നോട് ചോദിച്ചു, സാർ നാൽപ്പത് വയസായി എന്ന് പറഞ്ഞപ്പോൾ നീ നല്ലൊരു നടനാണ് എന്നദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ളൊരു മനസ് അദ്ദേഹത്തിനുണ്ട് അതൊരു വലിയ കാര്യമാണ്.

Anusha

Recent Posts

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

56 mins ago

പ്രിയം എന്ന സിനിമയിലെ നായികയെ ഓർമ്മയില്ലേ? 22 വർഷങ്ങൾക്ക് ശേഷം വിശേഷ വാർത്തയുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…

1 hour ago

രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ കനത്ത പരാജയം, എന്നാൽ ഈ രണ്ടു ബോംബുകൾക്ക് ടൈഗർ ഷ്രോഫ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം

പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…

1 hour ago

യുവാവിനെ അടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയ്ക്ക് കസ്റ്റഡിയിൽ വിഐപി പരിഗണന, വീഡിയോ സഹിതം തെളിവുകൾ പുറത്ത്

കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…

2 hours ago

നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം.ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും;ഷക്കീല

നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം​ഗത്ത് തിളങ്ങി നിന്ന…

2 hours ago

പുതിയ ഒരു സന്തോഷം കൂടി, സന്തോഷവാർത്ത അറിയിച്ചു റിയാസ് ഖാൻ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…

2 hours ago