Celebrity news

മുടക്കുന്ന പൈസ കിട്ടണം നാട്ടുകാരുടെ തന്തക്ക് വിളി കേള്‍ക്കുന്നത് എന്തിനാണ്.തുറന്നടിച്ച് അഖിൽ മാരാർ

ബി​ഗ്ബോസ് സീസൺ 5ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഗ്രാന്‍ഡ് ഫൈനലില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ വലിയൊരു ശതമാനം വോട്ടു നേടി അഖില്‍ മാരാർ സീസണ്‍ ഫൈവിലെ കപ്പ് ഉയർത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് ഇറങ്ങിയ താരം പുതിയ സിനിമകളേക്കുറിച്ചുള്ള വിശേഷങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു.സിനിമ ചെയ്യും, എന്നാല്‍ വളരെ ആലോചിച്ച് മാത്രമായിരിക്കും അതിലേക്ക് കടക്കുകയെന്നാണ് പുതിയ സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് അഖില്‍ മാരാർ കഴിഞ്ഞ ദിവസം ഉത്തരം നല്‍കിയത്. സിനിമ മേഖല വലിയ പ്രതിസന്ധിയിലാണ്. പല പടങ്ങളുടേയും യഥാർത്ഥ അവസ്ഥ പലരും അറിയുന്നില്ല എന്നാണ് അഖിൽ മാരാർ പറയുന്നത്.അഖിൽ പറഞ്ഞ മറ്റു കാര്യങ്ങൾ ഇതാണ്,

- Advertisement -

അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസയല്ലേ. അത് അങ്ങനെ കളയാന്‍ സാധിക്കുമോ. കഥയുടേയൊന്നും പ്രശ്നങ്ങളല്ല, സിനിമ മേഖലയെ ബാധിക്കുന്നത്. ആളുകള്‍ക്ക് താല്‍പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ എന്തെല്ലാം കണ്ടന്റുകളാണ് വിനോദത്തിനായി ഉള്ളത്. പണ്ടൊക്കെ നമുക്ക് ഇത്തരത്തിലുള്ള വിനോദ ഉപാധി എന്ന് പറയുന്നത് സിനിമകളായിരുന്നു. സോഷ്യല്‍ മീഡിയ സജീവമാകാന്‍ തുടങ്ങിയതോടെ തമിഴ്നാട്ടിലും സിനിമ മേഖല പ്രതിസന്ധിയിലാണ്. കാലഘട്ടത്തിന്റെ മാറ്റാമാണ് ഇതെല്ലാം. ആദ്യം അകാശവാണിയായിരുന്നു ജനകീയ വിനോദ ഉപാധി. പിന്നീട് ദൂരദർശനായി. അതൊക്കെ ഇപ്പോള്‍ എത്ര പേർ ഇരുന്ന കാണം. അതിലെ പരിപാടികള്‍ മോശമായത് കൊണ്ട് അല്ലാലോ ആളുകള്‍ കാണാത്തത്.സ്വഭാവികമായ മാറ്റങ്ങളാണ് ഇതെല്ലാം. സമയമെടുത്ത്, ഈ ബ്ലോക്കിന്റെ ഇടയില്‍ വണ്ടിയോടിച്ച് തിയേറ്ററില്‍ പോയി സിനിമ കണണമെങ്കില്‍ ആളുകള്‍ക്ക് അത്രത്തോളം ആഗ്രഹം ഉണ്ടായിരിക്കണമെന്നും താരം പറഞ്ഞു.

ല്ല സിനിമ പിന്നീട് എപ്പോഴെങ്കിലും കണ്ടിട്ടായിരിക്കും “അയ്യോ ഈ സിനിമ എങ്ങനെ ഞാന്‍ തിയേറ്ററില്‍ മിസ് ചെയ്തു” എന്ന് കമന്റിടുക. റിയാലിറ്റി മനസ്സിലാക്കി മുന്നോട്ട് പോവാനാണ് എനിക്ക് ഇഷ്ടം. ആളുകളെ കാണിക്കാന്‍ വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നതില്‍ എനിക്ക് ഒരു താല്‍പര്യവും ഇല്ല. ബിഗ് ബോസില്‍ വന്നതിന് ശേഷം സിനിമയിലേക്ക് കടക്കാന്‍ നോക്കുന്ന വ്യക്തിയല്ല, സിനിമയില്‍ വന്നതിന് ശേഷം ബിഗ് ബോസിലേക്ക് എത്തിയ വ്യക്തിയാണ് ഞാന്‍. ഒരുപാട് ബന്ധങ്ങളുണ്ട്, പലരുടേയും വിഷമങ്ങളും എനിക്ക് അറിയാം. ഞാന്‍ സിനിമ ചെയ്യും. അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നിർമ്മാതാവ് ഉള്‍പ്പെടേയുള്ള ആളുകള്‍ക്ക് മനസ്സിനെങ്കിലും സംതൃപ്തിയുള്ള സിനിമയായിരിക്കണം. അല്ലെങ്കില്‍ മുടക്കുന്ന പൈസ കിട്ടണം. ഇതു രണ്ടും ഇല്ലാതെ നാട്ടുകാരുടെ തന്തക്ക് വിളി കേള്‍ക്കുന്നത് എന്തിനാണ് എന്നാണ് അഖിൽ പറയുന്നത്.

Anusha

Recent Posts

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

46 mins ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

3 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

4 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

4 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

4 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

16 hours ago