കൊച്ചിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന വിജയന് എന്ന ബാലാജി അന്തരിച്ചു. ചായക്കടയിലെ വരുമാനംകൊണ്ട് ലോകസഞ്ചാരം നടത്തി ശ്രദ്ധേയനായ ഇദ്ദേഹത്തിന് 76 വയസ്സായിരുന്നു . ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇന്ന് രാവിലെയായിരുന്നു മരിച്ചത്.
വിജയനും ഭാര്യയും സ്വന്തമായി ഹോട്ടല്‍ നടത്തുന്നുണ്ട്. ഇതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ഇവര്‍ ലോകം ചുറ്റാര്‍ ആണ് പതിവ്. ഇങ്ങനെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. വിജയന്റെ നിരവധി വാര്‍ത്ത നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ഈ അടുത്ത് ഭാര്യയെയും കൂട്ടി റഷ്യ അടക്കമുള്ള രാജ്യങ്ങളിലും ഇദ്ദേഹം പോയിട്ടുണ്ട് .
യാത്രയെ ഏറെ സ്നേഹിച്ചിരുന്ന വിജയന്റെ മരണം പലരെയും വേദനിപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഈ ഹോട്ടലില്‍ എത്താര്‍. വൈകുന്നേരങ്ങളില്‍ എല്ലാം നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ഇവിടെ വരുന്നവര്‍ക്ക് വിജയേട്ടനെയും നന്നായി അറിയാം.
അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചും ഉള്ള നിരവധി ലേഖനങ്ങളും പുറത്തുവന്നിരുന്നു. ഇതുവരെ 26 രാജ്യങ്ങളിലാണ് വിജയന് പോയിട്ടുള്ളത്. തന്റെ യാത്രയോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെയാണ് , ഇത്രയും രാജ്യങ്ങളില്‍ വിജയന് സഞ്ചരിക്കാന്‍ കാരണവും . ഈ അടുത്ത് ടൂറിസം മന്ത്രി റിയാസ് അടക്കം ഇദ്ദേഹത്തിന്റെ ചായക്കടയില്‍ എത്തിയിരുന്നു.