കഴിഞ്ഞ ദിവസം ആണ് നടി ദേവിക നമ്പ്യാരും സംഗീതസംവിധായകന് വിജയ് മാധവനും വിവാഹിതരായി എന്ന വാര്‍ത്ത പുറത്തുവന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് ദേവിക എത്തിയിരുന്നത്.
ഏറെ നാളത്തെ പരിചയത്തിന് ശേഷമാണ് ഇവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. രണ്ടുപേരുടെ വീട്ടുക്കാരാണ് ആദ്യം ഇതേക്കുറിച്ച് പറഞ്ഞത്. ഇവര്‍ക്കും ഇഷ്ട കുറവൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിജയ് ഈ വിവാഹത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ചിരുന്നു എന്ന് പറയുകയാണ് .
മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും റെഡ് കാര്‍പറ്റ് എന്ന ടെലിവിഷന്‍ ഷോയില്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് താനും വിജയ് ഒന്നിച്ചതിനെ കുറിച്ചും , അദ്ദേഹത്തെ നേരത്തെ പരിചയം ഉള്ളതിനെക്കുറിച്ചെല്ലാം ദേവിക പറഞ്ഞത്. ഇതിനിടെയായിരുന്നു വിവാഹത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ച കാര്യവും താരം പറഞ്ഞത്.
വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് വിജയ് ദേവികയെ വിളിച്ചു, ‘അല്ല വേദിക, വേദികയ്ക്ക് വേണമെങ്കില്‍ ഒന്നുകൂടെ ആലോചിക്കാം കേട്ടോ. സെറ്റ് ആവുകയില്ല എന്ന് തോന്നുകയാണെങ്കില്‍ പിന്മാറാം കേട്ടോ’ എന്ന് പറഞ്ഞു. മാഷേ അതിപ്പോള്‍, നിശ്ചയം എല്ലാം കഴിഞ്ഞു. എല്ലാവരും അറിഞ്ഞു എന്ന് ദേവിക. ‘കല്യാണം കഴിഞ്ഞ് സെറ്റ് ആവില്ല എന്ന് തോന്നി മാറുന്നതിലും നല്ലതല്ലേ’ എന്നായിരുന്നു അപ്പോള്‍ വിജയ് യുടെ പ്രതികരണം അത്രെ. ഇവരുടെ ഈ അഭിമുഖം ഇപ്പോള്‍ വീണ്ടും വൈറല്‍ ആവുകയാണ്.