തമിഴ്സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ എന്ന നിലയ്ക്കും മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമെന്ന നിലയ്ക്കും വലിയ പ്രതീക്ഷയോടെയാണ് സിനിമക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷന് പോലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ അപ്ഡേഷന് കേട്ട് ആവേശം കൊള്ളുകയാണ് മലയാളികള്‍.
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’യില്‍ ബാബു ആന്റണിയും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ലിയോയില്‍ താനുണ്ടെന്ന കാര്യം ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
കശ്മീരിലേക്ക് പോകുന്ന ചിത്രവും ബാബു ആന്റണി പങ്കുവച്ചു. ബാബു ആന്റണി ചിത്രത്തില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് മലയാളികളെ ആവേശം കൊള്ളിക്കുന്നുണ്ട്. ആക്ഷന്‍ പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ ബാബു ആന്റണി എത്തിയാല്‍ ഇടി പൊട്ടും എന്നാണ് സിനിമ പ്രേമികള്‍ പറയുന്നത്.
അതേസമയം മലയാളി താരം മാത്യുവും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്.
ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിചേരുന്നത്.
സഞ്ജയ് ദത്ത്, അര്ജുന്, പ്രിയ ആനന്ദ്, മിഷ്കിന്, മണ്‍സൂര്‍ അലി ഖാന് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ ആണ് നിര്‍മാണം.
ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.