കഴിഞ്ഞദിവസമായിരുന്നു അപ്പനും അമ്മയുമായ സന്തോഷം വിഘ്നേഷും നയന്‍താരയും അറിയിച്ചത്. മക്കളുടെ പേര് ഉയിരും ഉലകവും ആണെന്നും ഇവര്‍ പങ്കുവെച്ച പോസ്റ്റിനൊപ്പം കുറിച്ചിരുന്നു. സറോഗസിയിലൂടെ ആണ് ഇവര്‍ കുഞ്ഞുങ്ങളെ സ്വീകരിച്ചത്. ഈ ഒരു സാഹചര്യത്തില്‍ താരങ്ങള്‍ക്ക് വിമര്‍ശനവും ശക്തമായിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ ഒന്നും തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഘ്നേശ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇദ്ദേഹം പോസ്റ്റ് പങ്കിട്ടത്.
നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്നതും നിങ്ങളെ പരിഗണിക്കുകയും ചെയ്യുന്നവരെയാണ് കൂടെക്കൂട്ടേണ്ടത്. അവരാണ് നിങ്ങളുടെ ആളുകള്‍ എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്. ക്ഷമയോടെ കാത്തിരുന്നാല്‍ മതി, നല്ല കാര്യങ്ങളെല്ലാം അതാത് സമയത്ത് നടക്കുമെന്നും വിഘ്നേഷ് കുറിച്ചിരുന്നു. വിമര്‍ശനങ്ങളൊന്നും തങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.
പേരന്റ്ഹുഡിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന ആശംസയോടെയായി വിഘ്നേഷിനും നയന്‍സിനും ബൊക്കെ അയച്ചിരുന്നു കാര്‍ത്തി. ഈ സ്നേഹത്തിന് നന്ദിയെന്നും വിഘ്നേഷ് കുറിച്ചിരുന്നു. നേരത്തെ മറ്റു താരങ്ങളും ഇവരെ സപ്പോര്‍ട്ട് ചെയ്ത് എത്തിയിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടങ്ങളിലൂടെയാണ് നയനും ഭര്‍ത്താവും ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ഒരു സാഹചര്യത്തിലും ദമ്പതികള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ ഇവരെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേര് എത്തിയിരുന്നു. കഴിഞ്ഞദിവസം കാജലും താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തി.