പ്രേക്ഷകപ്രീതി നേടിയ താരജോഡികളാണ് വിഘ്നേശ് ശിവനും നയന്‍താരയും.ഭാര്യയെക്കുറിച്ചു പറഞ്ഞ വിഘ്നേഷിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഒരു വലിയ ബ്രാന്റ് ആണ് നയൻസും വിഘ്നേഷും അവതരിപ്പിച്ചത്. . ചർമ്മസംരക്ഷണ ബ്രാൻഡ് 9 സ്കിൻ, സാനിറ്ററി നാപ്കിൻ ബ്രാൻഡ് ഫെമി 9, സൂപ്പർഫുഡ് ബ്രാൻഡായ ദി ഡിവൈൻ ഫുഡ് എന്നിവയാണ് ഇവരുടെ സംരംഭങ്ങള്‍. നിലവിൽ ഓണലൈനിലും മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലുമായിട്ടാണ് വിപണി. ഇപ്പോൾ ബ്രാൻഡ് ഫെമി 9 നെ കുറിച്ചാണ് വിഘ്നേശ് പറയുന്നത്.ഗോമതി മാഡത്തിനെകാണുമ്പോൾ കൈയ്യിൽ ഫെമി എന്ന് ടാറ്റൂ അടിച്ചിട്ട് ഉണ്ട്. കൈയ്യിൽ വച്ചിരുന്ന കവറിലും ഇത് തന്നെ അടിചിച്ചിട്ടുണ്ട്. അപ്പോഴാണ് കാര്യത്തിന്റെ സീരിയസസ്നെസ്സ് മനസിലാക്കുന്നത്. നാപ്കിനെ കുറിച്ച് പറഞ്ഞപ്പോൾ പണ്ടത്തെ കാര്യമൊക്കെ ഓർത്തു. എന്റെ അമ്മയും അനിയത്തിയുമൊക്കെ എപ്പോഴും ഉപയോഗിക്കുന്ന സാധനമായിരുന്നു ഇത് . ഞാന്‍ തന്നെ ഒരുപാട് തവണ അത് വാങ്ങി കൊടുത്തിട്ടുണ്ട്.
ഞാൻ ഗോമതി മാഡത്തി കൈയ്യിൽ നിന്നും ഈ സാധനം വാങ്ങി നയൻസിനെ ഏൽപ്പിച്ചു. എന്തെങ്കിലും കണ്ട ഉടനെ നയന്‍സ് പരസ്യത്തിലൊന്നും അഭിനയിക്കില്ല. ഒരു വിഷയത്തെ കുറിച്ച് പുറത്ത് വന്ന് പറയണമെങ്കില്‍ അവളുടെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ശരിയാണെന്ന് വ്യക്തമായതിന് ശേഷം മാത്രമായിരിക്കും അങ്ങനെ പറയുകഅങ്ങനെ അവള് ആ പാഡ് ഉപയോഗിച്ച് തുടങ്ങി.ആറ് എട്ടു മാസത്തോളം വേറെ ബ്രാന്‍ഡ് കൊണ്ട് വന്നെങ്കിലും ഇത് തന്നെയാണ് അവള് ഉപയോഗിച്ചത്. അത് കഴിഞ്ഞിട്ട് അവൾ എന്നോട് പറഞ്ഞു സത്യമായിട്ടും ഇത് സൂപ്പറാണെന്ന്. അവൾ പറയുന്നത് എല്ലാം സത്യം ആണെന്ന് എനിക്ക് അറിയാം. സോഫ വില്‍ക്കുന്ന പയ്യന്മാര് പറയുന്നത് പോലെ ഇത് ശരിക്കും നല്ലതാണെന്നാണ് നയന്‍ പറഞ്ഞത്. അങ്ങനെ എന്റെ വീട്ടിലെ എല്ലാവർക്കും, സുഹൃത്തുക്കൾക്കും ടീം മേറ്റ്സിനും കൊടുത്തു. എല്ലാ പെണ്‍കുട്ടികളിലേക്കും ഇത് എത്തണം എന്നാണ് അവര്‍ പറഞ്ഞത്.
ഫെമി 9 അങ്ങനെ ആണ് വന്നത്. ഒന്നരമാസത്തിന്റെ ഇടക്ക് നല്ലോണം വിറ്റുപോയി. ഇതിൽ മൂഡ് സ്വിങ്സ് ഒക്കെ കുറയ്ക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്. പീരിഡസ് ആകുന്ന സയമത്ത് മൂഡ്സ്വീങ്സ് വരുന്നത് സാധാരണമാണ്. അതിനെ പറ്റിയും എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു. പിന്നീടാണ് എന്റെ ഭാര്യയും ആ സമയങ്ങളില്‍ കുറച്ച് ടെറര്‍ ആണെന്ന് മനസിലാകുന്നത്. ഒന്ന് രണ്ട് ആഴ്ച കഴിയുമ്പോള്‍ നോര്‍മലാവും.