മലയാളികൾക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് വിദ്യുലേഖ രമൺ. കോമഡി വേഷങ്ങളിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. റൺ രാജാ റൺ, രാജു ഗാരി ഗാടി, വെങ്കി മാമാ, മഹർഷി എന്നീ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ആരാധകർ ആണ് താരത്തിന് സമൂഹമാധ്യമത്തിന് അകത്തും പുറത്തും ഉള്ളത്.
അടുത്തിടെ ആയിരുന്നു നടി വിവാഹിതയായത്. വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം ഹണിമൂൺ പോയിരിക്കുകയാണ്. മാലിദ്വീപിൽ ആണ് താരം ഹണിമൂൺ ആഘോഷിക്കുന്നത്. ഇവിടെ നിന്നും എടുത്ത ചില ചിത്രങ്ങൾ താരം പങ്കു വെച്ചിട്ടുണ്ട്. ഒരു ഫോട്ടോയിൽ താരം അണിഞ്ഞിരിക്കുന്നത് സ്വിംസ്യൂട്ട് ആണ്. വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ അതേസമയം തന്നെ നിരവധി ആളുകൾ വിമർശനവുമായി എത്തുന്നുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടിയുമായി താരം തന്നെ രംഗത്തെത്തി. താരം കുറിച്ച കുറിപ്പ് ഇങ്ങനെ:
“പ്രിയപ്പെട്ട സുഹൃത്തുക്കളെ, എനിക്ക് ധാരാളം മെസ്സേജുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാണ് ഡിവോഴ്സ് എന്നൊക്കെയാണ് ചില ആളുകൾ ചോദിക്കുന്നത്. ഞാനൊരു സ്വിമ്മിങ് സ്യൂട്ട് ധരിച്ച് ആണത്രേ കാരണം. വാവ്! അമ്മാവന്മാരോടും അമ്മായിമാരോടും, 1920കളിൽ നിന്നും പുറത്തു വരിക. ഇത് 2021 ആയി. ഇവരുടെ കമൻറുകൾ ഏറ്റവും പ്രശ്നകരമായ ചിന്താഗതി എന്തെന്നാൽ സ്ത്രീകളുടെ വസ്ത്രധാരണമാണ് വിവാഹമോചനത്തിന് കാരണം എന്നതാണ്. അങ്ങനെയാണെങ്കിൽ “നല്ല വസ്ത്രം” ധരിക്കുന്നവർ എല്ലാം തന്നെ അവരുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആയിരിക്കണം? എനിക്ക് ലഭിച്ചിരിക്കുന്നത് വളരെ മികച്ച ഒരു ഭർത്താവിനെ ആണ്. ഇത്തരം ചിന്താഗതിയുള്ള ആളുകളെ ഒഴിവാക്കുവാൻ ആണ് അദ്ദേഹം എന്നോട് പറഞ്ഞത്. പക്ഷേ എനിക്ക് അതിനു സാധിക്കില്ല!”
“നിങ്ങളുടെ വിഷാംശം നിറഞ്ഞ ചിന്താഗതി എനിക്ക് മാറ്റുവാൻ സാധിക്കില്ല. നിങ്ങളുടെ മനസ്സിൽ സ്ത്രീവിരുദ്ധത മാറ്റുവാൻ നിങ്ങളുടെ ജീവിതത്തിൽ ഉള്ള സ്ത്രീകൾ തന്നെ നിങ്ങളെ സഹായിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” – നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ജന്തുക്കളെ കണ്ടില്ല എന്ന് നടിക്കുന്നത് ആണ് ഏറ്റവും നല്ലത് എന്നാണ് കുറച്ചുപേരെങ്കിലും അഭിപ്രായപ്പെടുന്നത്.