Film News

മോഹന്‍ലാലിനോടൊപ്പം ചെയ്യേണ്ടിയിരുന്ന ആദ്യ സിനിമ മുടങ്ങി ; വിദ്യ ബാലൻ.

ബോളിവുഡ്ൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് വിദ്യ ബാലൻ.ഒരു അഭിനേത്രി എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വിദ്യയുടെ സിനിമയിലെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ എത്തിയ നടിയാണ് വിദ്യ.

- Advertisement -

വിദ്യയുടെ ആദ്യ സിനിമ മോഹന്‍ലാലിനൊപ്പം മലയാളത്തിലായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍ കഴിഞ്ഞപ്പോഴേക്കും വിദ്യക്ക് നിരവധി ഓഫറുകള്‍ വന്നു.ഈ കാലയളവില്‍ എട്ടോളം സിനിമകളാണ് വിദ്യക്ക് ലഭിച്ചത്.

പക്ഷെ മോഹന്‍ലാലിനൊപ്പമുള്ള ആദ്യ സിനിമ മുടങ്ങിയതിനാല്‍ തനിക്ക് ലഭിച്ച മറ്റ് അവസരങ്ങളെല്ലാം വിദ്യക്ക് നഷ്ടമായി.ഈ ഓഫറുകള്‍ക്കിടയില്‍ വലിയൊരു തമിഴ് ചിത്രവുമുണ്ടായിരുന്നു. എല്ലാ ചിത്രങ്ങളില്‍ നിന്നും വിദ്യക്ക് രാശിയില്ലെന്ന് പറഞ്ഞുകൊണ്ട് അവരെ മാറ്റി നിര്‍ത്തുകയായിരുന്നു.

സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയത് മാനസികമായി തകര്‍ത്തുവെന്ന് വിദ്യ പറയുന്നു. തന്റെ ദേഷ്യവും അമര്‍ഷവും അമ്മയുടെ നേര്‍ക്കാണ് തീര്‍ത്തുകൊണ്ടിരുന്നത്. എന്നാല്‍ ആ അവസ്ഥയില്‍ തന്നോട് പ്രാര്‍ത്ഥിക്കാനായിരുന്നു അമ്മ പറഞ്ഞിരുന്നതെന്നും വിദ്യ വ്യക്തമാക്കി. തന്റെ ഉള്ളില്‍ അത്രയും ദേഷ്യവും നിസഹായതയും നിറഞ്ഞിരുന്നതിനാല്‍ അമ്മയോട് ദേഷ്യപെടുകയാണ് ചെയ്തതെന്നും വിദ്യ പറയുന്നു.

പ്രദീപ് സര്‍ക്കാര്‍ എന്ന സംവിധായകനുമായുള്ള കൂടിക്കാഴ്ചയാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നാണ് വിദ്യ പറയുന്നത്. അദ്ദേഹം യുഫോറിയയുടെ മ്യൂസിക് വീഡിയോയില്‍ തന്നെ കാസ്റ്റ് ചെയ്തു. അതിനു ശേഷം ‘പരിനീത’ എന്ന ചിത്രത്തിലും വിദ്യയെ കാസ്റ്റ് ചെയ്തു. അവിടെ നിന്നുമാണ് വിദ്യ സിനിമയിലെ തിരിച്ചുവരവ് നടത്തിയത്.

mixindia

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

10 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

11 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

11 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

12 hours ago