പാമ്പുകളെ പൊതുവെ എല്ലാവര്ക്കും തന്നെ പേടിയാണ്. പ്രത്യേകിച്ച് രാജവെമ്പാലയെ. എന്നാല്‍ രാജവെമ്പാലയ്ക്ക് യാതൊരു ഭയവും കൂടാതെ ഉമ്മ നല്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.
സ്നേക്ക് യൂണിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മുന്നില്‍ പത്തിവിടര്‍ത്തി നില്ക്കുന്ന പാമ്പിന്റെ മുന്നില്‍ യാതൊരു പേടിയുമില്ലാതെ മുട്ടുകുത്തി നിന്ന ശേഷം തലയില്‍ ഉമ്മവയ്ക്കുന്നത് കാണാം. ഇടയ്ക്ക് യുവതി പാമ്പിനെ തലോടുന്നുമുണ്ട്. നിരവധി പേരാണ് ഈ വിഡിയോ പങ്കുവച്ച് രംഗത്തെത്തിയത്.
View this post on Instagram