ബോളിവുഡിലെ പ്രശസ്ത നടനാണ് വിക്കി കൗശൽ. ഉറി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടുന്നത്. വിക്കിയുടെ കരിയറിലെ ടേണിങ് പോയിൻറ് എന്നുപറയുന്ന ചിത്രവും ഇതായിരിക്കും. ഈയടുത്താണ് താരം വിവാഹിതനായത്. പ്രശസ്ത നായികയായ കത്രീന കൈഫിനെ ആണ് വിക്കി വിവാഹം ചെയ്തത്. രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.
ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് ഉണ്ടായിരുന്നത്. 120 പേർ അടങ്ങുന്നതായിരുന്നു അതിഥികളുടെ ലിസ്റ്റ്. ഒരു രാജകൊട്ടാരം വാടകയ്ക്ക് എടുത്ത് ആയിരുന്നു വിവാഹം. അതിഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വിവാഹത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. വിവാദ ദൃശ്യങ്ങൾ പകർത്തുവാൻ തീരെ അനുവദിച്ചിരുന്നില്ല. ഇവരുടെ വിവാഹത്തിൻറെ വീഡിയോ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം ആണ്.
ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. ഇരുവരും വിവാഹശേഷമുള്ള യാത്രകൾ തുടരുകയാണ് എന്നാണ് സൂചന. തങ്ങൾ അവധിക്കാലം ആഘോഷിക്കുന്ന സ്ഥലം ഏതാണെന്ന് ഇവർ പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്. ബോട്ടിൽ നിന്നുള്ള ചിത്രങ്ങൾ ആണ് കൂടുതലും.
അതിൻറെ ഇടയിൽ ജിമ്മിൽ നിന്നുള്ള ചിത്രവും വിക്കി കൗശൽ പുറത്തുവിട്ടിട്ടുണ്ട്. അവധികാലം ആഘോഷമാക്കുന്നതിനിടയിലും വർക്കൗട്ടുകൾ മിസ്സ് ചെയ്യുന്നില്ല എന്ന കാര്യത്തിൽ ആരാധകർ ഇദ്ദേഹത്തെ പുകഴ്ത്തുകയാണ്. ഒരു നീലയും മഞ്ഞയും കലർന്ന സ്വിം സൂട്ടിലാണ് കത്രീന പ്രത്യക്ഷപ്പെടുന്നത്.
View this post on Instagram