kerala politics

​ഭാര്യയുടെ അടി വാങ്ങുന്നു സ്വന്തം അച്ഛനെയും സഹോദരിമാരെയും ചതിക്കുന്നു ​ഗണേഷ് കുമാറിന് ആസക്തി പെണ്ണിനോടും പണത്തോടും മാത്രം

ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ.പണം സമ്പാദിക്കുന്നതിന് വേണ്ടി ഏത് അതിര് വരെയും പോകുന്ന രാഷ്ട്രീയ നേതാക്കള്‍ ജനാധിപത്യത്തിലെ പുഴുക്കുത്തുകളാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടാന്‍ വേണ്ടി ശ്രമിച്ചവരുടെ സത്യങ്ങൾ സി.ബി.ഐ അന്വേഷിച്ചതോടെ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരു എം.എല്‍.എ. കഴിഞ്ഞ മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി മന്ത്രിയാക്കാത്തതിന്റെ പ്രതികാരത്തില്‍ എന്തെല്ലാം വൃത്തികേടുകളാണ് ചെയ്തത്. അദ്ദേഹം തന്നെ ഒറ്റായാളും ഒറ്റ പാര്‍ട്ടിയും ഒറ്റ എം.എല്‍.എയും. വിത്തുഗുണം പത്തുഗുണം.

- Advertisement -

ഇതേ വ്യക്തി ഭാര്യയുടെ അടി വാങ്ങുന്നു. കുടുംബത്തിലെ സ്വത്തുക്കള്‍ പങ്കിടുന്നതില്‍ തര്‍ക്കം. സ്വന്തം അച്ഛനെയും സഹോദരിമാരെയും ചതിക്കുന്നു. ഈ ആളുകളൊക്കെയാണ് മന്ത്രിമാരാകാന്‍ വരുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.മാന്യനല്ലാത്ത ആളാണ് ഗണേഷ്. രണ്ട് ആസക്തിയാണ് അയാൾക്ക്. സാമ്പത്തിക ആസക്തിയും പെണ്ണിനോടുള്ള ആസക്തിയുമാണവ. അദ്ദേഹത്തെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയതിൽ എൻ.എസ്.എസ്. ദുഖിക്കുന്നുണ്ടാവും. മാന്യനായ കലഞ്ഞൂർ മധുവിനെ പുറത്താക്കിയിട്ടാണ് ഗണേഷിനെ ഉൾപ്പെടുത്തിയത്.

ഇവരൊക്കെ ഘടകക്ഷി എന്ന നിലയിൽ മറ്റുള്ള പാര്‍ട്ടിക്കാരുടെ പിന്‍ബലത്തിലാണ് ജയിക്കുന്നത്. അല്ലാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവച്ച കാശ് പോലും ഇവര്‍ക്കൊന്നും കിട്ടില്ല. ആ വ്യക്തി ജയിക്കുന്നത് സ്വന്തം ബലം കൊണ്ടല്ല, മറിച്ച് ഒരു മുന്നണിയുടെ ബലം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കൂടെ നിന്ന പഴയ മന്ത്രിമാരില്‍ തന്നെ ചില ആളുകളും ഉമ്മൻചാണ്ടിയെ വേട്ടയാടാൻ ശ്രമിച്ചു. അദ്ദേഹത്തിന് ശേഷം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച ഒരു മാന്യനുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കൂടെ നിന്ന് മന്ത്രിയായതിന് ശേഷം പിന്നീട് ഇദ്ദേഹം കാലുവാരി. സ്ഥാനത്തിന് വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്.

Anusha

Recent Posts

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

24 mins ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

58 mins ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

3 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

5 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

16 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

16 hours ago