Film News

ഓസ്കാർ ലെവൽ സാങ്കേതികത്തികവുമായി വീരം സ്ട്രീമിംഗ് തുടരുന്നു. ഇത് ലോകസിനിമയുടെ മുൻപിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാംവിധം മലയാളത്തിൽ അണിയിച്ചൊരുക്കിയ ദൃശ്യവിരുന്ന്!

ഏതാണ്ട് അഞ്ചു വർഷം മുൻപാണ് വീരം എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. തീയറ്റർ മേഖല സ്തംഭിപ്പിച്ച സമരം കാരണം ആ സമയത്ത് ചിത്രത്തിന് യോജിച്ച പ്രേക്ഷകരെ കിട്ടാതെ പോയി. മലയാളത്തിൻറെ അഭിമാനമായ പ്രഗൽഭ സംവിധായകനായ ജയരാജ് ആണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ആമസോൺ പ്രൈമിലും, ഫിൽമിയിലും സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ചന്ദ്രകല ആർട്സ് ബാനറിൽ ചന്ദ്രമോഹനും, പ്രദീപ് രാജനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ അഭിമാനം ആണ് ഈ ചിത്രം എന്ന് കണ്ടാസ്വദിച്ച് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.

- Advertisement -

വീരം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയുക
https://app.primevideo.com/detail?gti=amzn1.dv.gti.d7b562bb-794c-4aba-827d-b489fd6dff74

ലോകപ്രശസ്ത സാഹിത്യകൃതിയാണ് ഷേക്സ്പിയറുടെ മാക്ബത്ത്. ഈ നാടകത്തിൻറെ പശ്ചാത്തലത്തിൽ വടക്കൻപാട്ടിലെ ചന്തുവിൻ്റെ കഥ പുനസൃഷ്ടിച്ചിരിക്കുകയാണ് സംവിധായകൻ വീരത്തിലൂടെ. നിരവധി സാദൃശ്യങ്ങൾ മാക്ബത്തുമായി ചന്തുവിൻ്റെ കഥയ്ക്ക് ഉണ്ട്.കൂടുതലും വാമൊഴിയായി മലയാളികൾക്കിടയിൽ പ്രചരിച്ച ഒന്നാണ് വടക്കൻപാട്ട്. ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് വാമൊഴിയായി ഇവ കൈമാറ്റം ചെയ്യപ്പെട്ടു. ഈ സമയത്തിനുള്ളിൽ പല പ്രസക്ത ഭാഗങ്ങളും ചോർന്നു പോയിട്ടുണ്ടാവാം. പല പുതിയ കാര്യങ്ങളും ചേർന്നിട്ടും ഉണ്ടാവാം. കണ്ടു പരിചയിച്ച അവരിൽ നിന്നും വ്യത്യസ്തമായി ഈ കഥയിലേക്ക് കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുകയാണ് സംവിധായകൻ.

മലയാളസിനിമയിൽ ചന്തു നല്ലവൻ ആവുന്നത് എംടിയുടെ പേനതുമ്പിലൂടെ ആണ്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രമാണ് അതിന് വഴി തെളിച്ചത്. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ചന്തുവിനെ യഥാർത്ഥ രീതിയിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. വീരം എന്ന ഈ ചിത്രത്തിൽ കുനാൽ കപൂർ ആണ് ചന്തു ആയി എത്തുന്നത്. ലോകം കണ്ട ഏറ്റവും മികച്ച സിനിമാ സാങ്കേതിക വിദഗ്ധരെ ആണ് ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും മികച്ചത് എന്ന് പറയുമ്പോൾ അത് വെറും ആർഭാടത്തിന് വേണ്ടി പറയുന്നതല്ല. ഗ്ലാഡിയേറ്റർ അടക്കമുള്ള സിനിമകൾക്ക് വേണ്ടി ജോലി ചെയ്തിട്ടുള്ള ഓസ്കർ അവാർഡ് ജേതാവ് കൂടിയായ ഹോളിവുഡ് ആർട്ടിസ്റ്റ് ട്രഫർ പ്രോട് ആണ് ഇതിലെ മേക്കപ്പ് മാൻ.

ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് അലൻ പോപിൽടൻ ആണ്. ലോഡ് ഓഫ് ദ റിങ്സ് എന്ന വിഖ്യാത ഫ്രാഞ്ചൈസിയുടെ സിനിമകൾ ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. ജഫ് ഓലം ആണ് കളറിംഗ് സൂപ്പർവൈസർ. റേവനൻ്റ്, ടൈറ്റാനിക് എന്ന ചിത്രങ്ങൾ മാത്രം മതി ഇദ്ദേഹത്തിൻറെ പ്രതിഭയേ അറിയാൻ. ലോകപ്രശസ്ത സംഗീതസംവിധായകനായ ഫാൻസ് സിമ്മറിൻ്റെ അസോസിയേറ്റ് ആയ ജഫ് റോണ ആണ് ചിത്രത്തിനുവേണ്ടി ഗംഭീര സംഗീതവിരുന്ന് ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്തരായ ഇത്രയും സാങ്കേതിക വിദഗ്ധർ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നത്. ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും, ഫിൽമിയിലും സ്ട്രീമിങ് തുടരുകയാണ്.

https://app.primevideo.com/detail?gti=amzn1.dv.gti.d7b562bb-794c-4aba-827d-b489fd6dff74

Abin Sunny

Recent Posts

ഇങ്ങനെ ഉള്ള പേടി കാരണം ആണ് എല്ലാവർക്കും മറുപടി തരാൻ നിൽക്കാത്തത്.ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് അകലം നോക്കിയാണ് നിൽക്കുന്നത്

നടൻ ബാലയ്ക്കും എലിസബത്തിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും ഇതുവരെ ഇരുവരും ഒന്നും വ്യക്തമാക്കിയിട്ടില്ല. എലിസബത്ത് ചില…

5 mins ago

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

3 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

15 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

15 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

16 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

16 hours ago