Film News

അങ്ങനെ നാഗകന്യക ഇനി മലയാളി പയ്യന് സ്വന്തം. അല്ലേലും മലയാളി പൊളിയാട! പ്രശസ്ത ബോളിവുഡ് നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായി.

മൗനി റോയിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നാഗകന്യകയാണ് മൗനി. ഹിന്ദിയിലെ സൂപ്പർ ഹിറ്റ് പരമ്പരയാണ് നാഗിൻ. മലയാളത്തിലേക്ക് മൊഴിമാറ്റിയ പതിപ്പിൻ്റെ പേരാണ് നാഗകന്യക. ഒരു സൂപ്പർഹിറ്റ് പരമ്പരയാണ് ഇത്. നിരവധി ആരാധകരാണ് ഈ പരമ്പരയിലൂടെ താരത്തിന് ഉണ്ടായത്. മൗനിയുടെ സൗന്ദര്യമേവരും ഇഷ്ടപ്പെടുന്നു. പെൺകുട്ടികളെ പോലും ആകർഷിക്കുന്ന വ്യക്തിയാണ് മൗനി. സാമൂഹ്യ മാധ്യമങ്ങളിൽ മൗനി സജീവമാണ്.

- Advertisement -

കഴിഞ്ഞ കുറച്ചുവർഷങ്ങളായി താരം സൂരജ് നമ്പ്യാർ എന്ന വ്യക്തിയുമായി റിലേഷൻഷിപ്പിൽ ആയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും ഉടൻ വിവാഹിതരാകുമെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇവർ ഒരുമിച്ചിരിക്കുകയാണ്. ഗോവയിൽ വച്ചാണ് ഇവർ വിവാഹിതരായത്. തെന്നിന്ത്യൻ രീതിയിലാണ് വിവാഹചടങ്ങുകൾ നടന്നത്. അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഇരുവരുടെയും സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തു.

ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. മൗനി റോയ് യുടെ കരിയറിന് ബ്രേക്ക് നൽകിയ പരമ്പരയാണ് നാഗിൻ. പിന്നീട് ദേവോം ക ദേവ് മഹാദേവ് എന്ന് പരമ്പരയിലും താരം അഭിനയിച്ചു. സതീദേവിയുടെ വേഷമാണ് താരം ഇതിൽ അവതരിപ്പിച്ചത്. നാഗിൻ എന്ന പരമ്പര നാഗകന്യക എന്ന പേരിലാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നത്. കൈലാസ നാഥൻ എന്ന പേരിലാണ് ദേവോം ക ദേവ് മഹാദേവ് എന്ന പരമ്പര മലയാളത്തിൽ സംപ്രേക്ഷണം ചെയ്തത്.

മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയായിരുന്നു ഇത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മറ്റ് ചില ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്ര യിലും താരം അഭിനയിക്കുന്നുണ്ട്. ദുബായിയിൽ ഇൻവെസ്റ്റ്മെൻറ് ബാങ്കറാണ് സൂരജ്.

Abin Sunny

Recent Posts

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

51 mins ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

2 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

2 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

5 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

6 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

18 hours ago