Kerala News

കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തവിട്ട് ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി.

- Advertisement -

ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്നാണ് പ്രതി നീതു പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ സ്വര്‍ണവും പണവും കൈക്കലാക്കി കാമുകന്‍ ഇബ്രാഹിം ബാദുഷ വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കാനായിരുന്നു ലക്ഷ്യമെന്നും നീതു പൊലീസിന് മൊഴി നല്‍കി.

Rathi VK

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

2 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

4 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

5 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

5 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

6 hours ago