Film News

വിക്രത്തിന്റെ പ്രതിഫലം 1.25 കോടി, സൂര്യക്ക് വെറും അഞ്ച് ലക്ഷം; വെളിപ്പെടുത്തി പിതാമഹന്‍ നിര്‍മ്മാതാവ്, എന്നിട്ടും സഹായവുമായി എത്തിയത് സൂര്യ-ഇതാണ് മനസ്സിന്റെ നന്മയെന്ന് സോഷ്യല്‍ മീഡിയ

വിക്രം-സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ബാല പിതാമഹന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് വി.എ. ദുരൈയുടെ ദുരവസ്ഥയെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന് ചികിത്സക്ക് പണമില്ലാതെ താമസിക്കാന്‍ വീടില്ലാതെ സുഹൃത്തിന്റെ വീട്ടില്‍ കഴിയുന്ന വി.എ. ദുരൈയ്ക്ക് സഹായവുമായി നടന്‍ സൂര്യ എത്തുകയും ചെയ്തിരുന്നു.സാമ്പത്തികമായി തകര്‍ന്ന് ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നടന്‍ സൂര്യ രണ്ട് ലക്ഷം രൂപ സഹായം നല്‍കിയിരുന്നു.

- Advertisement -

ഇതിനിടയില്‍ ഇപ്പോഴിത പിതാമഹനില്‍ അഭിനയിക്കുന്നതിന് വിക്രത്തിനും സൂര്യക്കും നല്‍കിയ പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഎ ദുരൈ.1.25 കോടിയാണ് പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് പ്രതിഫലമായി നല്‍കിയത്. സംവിധായകന്‍ ബാലയ്ക്ക് 1.15 കോടിയും നല്‍കി. എന്നാല്‍ ആ സമയത്ത് താരമൂല്യം ഇല്ലായിരുന്ന സൂര്യയ്ക്ക് 5 ലക്ഷം രൂപയായിരുന്നു പ്രതിഫലം നല്‍കിയത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

ഒന്നേകാല്‍ കോടി കൊടുത്ത വിക്രം സഹായം നല്‍കും മുന്നേ വെറും അഞ്ച് ലക്ഷം പ്രതിഫലം കിട്ടിയ സൂര്യ സഹായവുമായി എത്തി. അതാണ് ആ മനുഷ്യന്റെ നന്മ എന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍ കേട്ട് സോഷ്യല്‍ മീഡിയ പറയുന്നത്.അതേസമയം ചിത്രത്തിലെ പ്രകടനത്തിന് വിക്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. എന്നാല്‍ 13 കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ 50 ലക്ഷം രൂപയുടെ നഷ്ടമാണ് നിര്‍മാതാവിന് ഉണ്ടാക്കിയത്.

സ്വന്തം കിടപ്പാടം പോലും നഷ്ടമായ അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങുന്നില്ല. ചികിത്സയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ദുരൈ. നിര്‍മ്മാതാവിന്റെ ദുരവസ്ഥ അറിഞ്ഞ രജനികാന്ത് ഫോണില്‍ വിളിച്ച് സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. സിനിമ രംഗത്ത് തുടക്കകാലത്ത് വന്‍ ബാനറായ ശ്രീ സൂര്യ മൂവീസിന്റെ ഉടമസ്ഥന്‍ എഎം രത്‌നത്തിന്റെ സഹായി ആയിരുന്നു ദുരൈ.

എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകന്‍, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്റെ കമ്പനിയുടെ കീഴില്‍ ദുരൈ ഒരുക്കിയത്.

 

 

 

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

4 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

4 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

4 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

4 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

5 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

5 hours ago