അങ്ങനെ ഒരു ഇടവേളയ്ക്കു ശേഷം ഉപ്പും മുളകും ടീം പ്രേക്ഷകരിലേക്ക് തന്നെ എത്താന്‍ പോവുകയാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍. ഉപ്പും മുളകും തിരിച്ചുവരുന്നു എന്ന് അറിഞ്ഞത് മുതല്‍ ത്രില്ലടിച്ചിരിക്കുകയാണ് ഇവര്‍.
അപ്രതീക്ഷിതമായിട്ടാണ് ആ വാര്‍ത്ത പ്രേക്ഷകരിലേക്ക് എത്തിയത്. അതുവരെ ആരാധകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്ന ഉപ്പും മുളകും പെട്ടെന്ന് ഒരു ദിവസം നിര്‍ത്തുകയായിരുന്നു. കുറച്ചുദിവസം സ്ക്രീനില്‍ കാണാതെ വന്നതോടെയാണ് ചോദ്യമായി ആരാധകര്‍ എത്തി, എന്നാല്‍ ആദ്യമൊക്കെ തിരിച്ചുവരും എന്ന തന്നെയായിരുന്നു പറഞ്ഞത്. പിന്നീട് ഇതിലെ താരങ്ങളാണ് പരിപാടി നിര്‍ത്തി എന്ന് അറിയിച്ചത്. ഇതോടെ ആരാധകര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്ര സങ്കടമായിരുന്നു. മലയാളികള്‍ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് ഉപ്പും മുളകും ടീമിനെ കണ്ടത്. അതിനാല്‍ തന്നെ ഇവരെ കാണാതെ വന്നതോടെ പ്രേക്ഷകരും നിരാശയായി. പിന്നീടാണ് ആരാധകരുടെ ആവശ്യപ്രകാരം എരിവും പുളിയും എന്ന പരിപാടിയിലൂടെ ഇവര്‍ തിരിച്ചെത്തുന്നു എന്ന സന്തോഷ വാര്‍ത്ത പുറത്തുവന്നത്. ഇതിന്റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നുകഴിഞ്ഞു.
ഉപ്പും മുളകിലെ താരങ്ങളെല്ലാം എരിവും പുളിയിലും ഉണ്ട്. എന്നാല്‍ കഥയിലും കഥാപാത്രങ്ങളിലും എല്ലാം ചെറിയ മാറ്റം ഉണ്ട്. എന്ത് തന്നെയാണെങ്കിലും ഈ പരിപാടി സ്ക്രീനില്‍ എത്താന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍ .
ഇത്രയും നാള് ബ്രേക്കൊക്കെയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ എരിവും പുളിയുമായി നിങ്ങള്‍ക്കരികിലേക്ക് എത്തുകയാണ്. ഞങ്ങള്‍ക്കും ഭയങ്കര സന്തോഷമാണ്, വലിയൊരു ഗ്യാപ്പിന് ശേഷമായാണ് ഞങ്ങളെല്ലാം ഒന്നിക്കുന്നത്. കേശുവിനേയും ശിവാനിയേയും പാറുക്കുട്ടിയേയുമൊക്കെ കണ്ടപ്പോള്‍ ഞാനും എക്സൈറ്റഡായിരുന്നുവെന്നായിരുന്നു ജൂഹി പറഞ്ഞത്. വീണ്ടും ഈ ഫാമിലിയിലേക്കെത്താന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. എല്ലാവരും വലുതായി, കേശുവിന് പൊടിമീശയൊക്കെ വന്നിട്ടുണ്ട്. വല്യ ചെക്കനായി. ശിവാനിയാണേലു മുടിയൊക്ക വളര്‍ന്നു, പൊക്കം വെച്ചു ജൂഹി പറഞ്ഞു.