ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷ് റിലീസിന് ഒരുങ്ങുകയാണ്.തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഭക്തി ചൂഷണം ചെയ്ത സിനിമയല്ല മാളികപ്പുറമെന്ന് പറയുകയാണ് താരം.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,മാളികപ്പുറം ചെയ്ത് കഴിഞ്ഞ സമയത്ത് തിയേറ്റർ ഉടമകളും എന്റെ സുഹൃത്തുക്കളും എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്.ദിലീപേട്ടന്റെ സിനിമകൾ കാണാൻ വരുന്ന ഓഡിയൻസിനെ കാണാൻ സാധിച്ചുവെന്നതാണ് അത്. ഒരു സിനിമ ചെയ്യുമ്പോൾ ജനകീയമായി ചെയ്യണം എന്റെ ആക്ടിങ് സ്കിൽ എക്സ്പ്ലോർ ചെയ്യാൻ പറ്റുന്ന സിനിമയാകണമെന്ന് എനിക്കുണ്ട്. ജയ് ഗണേഷ് അങ്ങനെയൊന്നാണ്. രജിത്ത് ശങ്കർ ആദ്യം കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. രജിത്ത് ശങ്കറിന്റെ ഏറ്റവും നല്ല റൈറ്റിങ്ങ്സിൽ ഒന്നായിരിക്കും ജയ് ഗണേഷ്.
‘ഒരു രഞ്ജിത്ത് ശങ്കർ സിനിമയായിരിക്കും ജയ് ഗണേഷ്. ഭക്തിയെ ഞാൻ ഉപയോഗിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നന്ദനം എന്നൊരു സിനിമ റിലീസ് ചെയ്തിരുന്നു. ആ സമയത്ത് ഞാനും സിനിമ ഫോളോ ചെയ്തിരുന്നു. അന്ന് സോഷ്യൽമീഡിയ ഇല്ലായിരുന്നു. പക്ഷെ ന്യൂസ് ചാനലും പേപ്പറിലുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ അവരൊന്നും ഈ രീതിയിൽ അല്ല അന്ന് സിനിമയെ കുറിച്ച് പറഞ്ഞത്.’.പക്ഷെ ഞാൻ മറുപടി പറയുമ്പോൾ ക്ലാരിഫിക്കേഷൻ കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെയെന്ന് കരുതുന്നു. ഞാൻ ആയിരുന്നില്ല മാളികപ്പുറത്തിൽ കേന്ദ്ര കഥാപാത്രം. ദേവനന്ദയെന്ന കുട്ടിയാണ്. എനിക്ക് മുമ്പേ വന്ന ആക്ടേഴ്സിന്റെ ലൈഫ് സ്റ്റൈൽ ബെഞ്ച് മാർക്കായി ജീവിക്കുന്നയാളല്ല ഞാൻ’
‘ബാലാമണിക്ക് കൃഷ്ണനെ കാണണമായിരുന്നു… കല്ലുവിന് അയ്യപ്പനെ കാണണമായിരുന്നു അത്രമാത്രം. നന്ദനത്തിൽ നിന്നും ഡിറൈവ് ചെയ്താണ് മാളികപ്പുറം ചെയ്തതെന്ന് പറഞ്ഞാൽ ആ സിനിമയേയും ഇതേ രീതിയിൽ ക്രൂശിക്കേണ്ടി വരും. മാളികപ്പുറത്തെ ചുറ്റുപറ്റി ഭക്തി ഉപയോഗിച്ചുവെന്ന് പറഞ്ഞ് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങൾ ഇല്ലാത്ത സിനിമയായിരുന്നുവെങ്കിൽ ഞാൻ ഇത് ആ രീതിയിൽ വിടുമായിരുന്നു.’