Celebrity news

ജാതിയുടെ സംവരണം കൊടുക്കരുത്. ആ തരത്തിലാണ് ഞാന്‍ എന്‍റെ രാഷ്​ട്രീയം കാണുന്നത്.പ്രധാനമന്ത്രിക്ക് ഒരു ആശംസ അയച്ചതും ഹനുമാൻ ജയന്തിക്ക് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതുമൊക്കെ വലിയ സംഭവമാണോ?

പണമില്ലെങ്കില്‍ സാമ്പത്തിക സംവരണം കൊടുക്കാമെന്നും ജാതിയുടെ പേരില്‍ സംവരണം കൊടുക്കരുതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു വിഭാഗത്തിന് മാത്രം പ്രത്യേക അവകാശങ്ങള്‍ കൊടുക്കുന്നത് ശരിയല്ലെന്നും താരം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,
‘സാമ്പത്തിക സംവരണം മാത്രമേ കൊടുക്കാന്‍ പാടുള്ളൂ.  ജാതിയുടേയോ മതത്തിന്‍റെയോ പേരിലല്ല. പണമില്ലെങ്കില്‍ സാമ്പത്തിക സംവരണം കൊടുക്കാം. ജാതിയുടേയോ മറ്റെന്തെങ്കിലും പേരോ പറഞ്ഞ് സംവരണം കൊടുക്കരുത്. ആ തരത്തിലാണ് ഞാന്‍ എന്‍റെ രാഷ്​ട്രീയം കാണുന്നത്.

- Advertisement -

ഇന്ത്യ പോലെ ഒരു രാജ്യത്ത് എല്ലാവരേയും ഒരേ തട്ടത്തില്‍ നിര്‍ത്താനുള്ള സാഹചര്യമാണ് വേണ്ടത്. പലര്‍ക്കും വിയോജിപ്പ് ഉണ്ടാകാം. ആ വിയോജിപ്പ് എന്തുകൊണ്ടാണെന്ന് ചോദിക്കണം. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഒരുപോലെയായിരിക്കണം എന്നതല്ലേ ശരി. അല്ലാതെ ഒരു വിഭാഗത്തിന് മാത്രം ചില അവകാശങ്ങള്‍ കൊടുക്കുന്നു. പാവപ്പെട്ടവനാണ് എല്ലാം കിട്ടേണ്ടത്. സമൂഹത്തില്‍ ഒരിക്കലും സന്തുലനം വരാന്‍ പോകുന്നില്ല. അതാണ് ഇക്കണോമിക്സ് പഠിപ്പിക്കുന്നത്. ഉയര്‍ച്ചയും താഴ്​ചയും ഉണ്ടാകും. എന്നാല്‍ ഒരാള്‍ക്ക് കൂടുതല്‍ സുരക്ഷ മറ്റൊരാള്‍ക്ക് കുറവ് എന്നത് ശരിയല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നില്ല.ജാതിയുടെ സംവരണം കൊടുക്കരുത്. ആ തരത്തിലാണ് ഞാന്‍ എന്‍റെ രാഷ്​ട്രീയം കാണുന്നത്.

മറ്റൊന്ന്,അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇതാണ്,
പ്രധാനമന്ത്രിക്ക് ഒരു ആശംസ അയച്ചതും ഹനുമാൻ ജയന്തിക്ക് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതുമൊക്കെ വലിയ സംഭവമാണോ എന്നു ചോദിച്ചാൽ അറിയില്ല. രാഷ്ട്രീയവും സിനിമയും മതവുമെല്ലാം കൂട്ടിക്കുഴച്ചു സംസാരിക്കുന്നവരോട് നമുക്ക് ഒന്നും പറയാനാവില്ല. ഞാൻ എനിക്കിഷ്ടമുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്നു. വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രങ്ങളെല്ലാം വലിയതോതിൽ പ്രേക്ഷകർ കണ്ടതാണ്. അവയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അപ്പോൾ നടപടിയെടുക്കാമായിരുന്നല്ലോ. ഈ വിവാദങ്ങളെല്ലാം ചിലർ ഉണ്ടാക്കിയെടുക്കുകയാണ്. മലയാള സിനിമയെ ഇഷ്ടപ്പെടുന്ന സാധാരണ കുടുംബങ്ങളാണ് എന്നെ ഇതുവരെ എത്തിച്ചത്. ഉണ്ണി മുകുന്ദൻ മുന്നോട്ടു പോകണോ എന്നതും അവർ തന്നെ തീരുമാനിക്കട്ടെ. നല്ല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഉണ്ടാകുമെന്നു തന്നെയാണു ഞാൻ വിശ്വസിക്കുന്നത്.

Anusha

Recent Posts

കല്യാണ വീട്ടില്‍ ചെന്നാല്‍ കല്യാണപെണ്ണ് ആവണം എന്നുള്ള രീതിയാണ് ജാസ്മിൻ.ഗബ്രിയെ വളരെ ടോക്സിക് പയ്യന്‍ എന്ന രീതിയില്‍ വരുത്തി.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.മറ്റ് മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ജാസ്മിന് ഹൗസിൽ വലിയ പ്രിവിലേജ് ലഭിക്കുന്നുണ്ടെന്നാണ് പലരു ചൂണ്ടിക്കാട്ടുന്നത്.…

1 hour ago

ജിന്റപ്പാ കരുതിയിരുന്നോ… ഇതിനെ ഏഴയലത്ത് അടുപ്പിക്കാൻ കൊള്ളില്ല. ജോജു വന്നതോടെ ജാസ്മിന്‌ ഗെയിം മാറ്റിയോ? ഇപ്പോള്‍ ജിന്റോയ്ക്ക് പിറകിൽ.

ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.ആദ്യ ദിനത്തിലെ ടാസ്കുകളില്‍ അഭിഷേക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. രണ്ടാം ദിനവും അഭിഷേക്…

2 hours ago

നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.നിന്റെ അവിഹിത കഥ ഞാൻ ഇവിടെ പറയണോ?ആൽബി പറ‍ഞ്ഞത് കള്ളം.തെളിവുണ്ട്

അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ…

4 hours ago

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

4 hours ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

16 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

16 hours ago