സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ഉണ്ണി മുകുന്ദന്റെ ഒരു വീഡിയോ ആണ്.വ്യക്തി ജീവിതത്തേക്കാളും പലപ്പോഴും കരിയറിന് നടൻ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. തനിക്കുണ്ടായ നല്ല പ്രണയങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. കരിയറിനാണ് എന്നും പ്രാധാന്യം നൽകിയത്. ബ്രേക്കപ്പുണ്ടായിട്ടില്ല. വഴക്കുണ്ടായി പിരിയുമെന്നാെക്കെ കേട്ടിട്ടുണ്ട്. പക്ഷെ താൻ വഴക്കില്ലാതെയാണ് പിരിഞ്ഞത്. കരിയറിനാണ് പ്രാധാന്യം എന്ന് എപ്പോഴും അറിയാമായിരുന്നു.
ഒരിക്കൽ കരുതൽ കൊടുത്ത ആളുമായി എങ്ങനെ വഴക്കടിക്കുന്നു എന്നെനിക്ക് മനസിലായിട്ടില്ല. എന്റെ എക്സ്പെക്ടേഷൻ വളരെ സിംപിളാണ്. സമാധാനപരമായ ജീവിതമാണ് വേണ്ടത്. വിവാഹത്തെക്കുറിച്ച് ഒരുപാട് പേർ ചോദിക്കാറുണ്ട്. എനിക്ക് തിരക്കില്ല. സമയം ഒരുപാട് ഉള്ളവരാണ് അങ്ങനെയൊക്കെ ചിന്തിക്കുക. എന്റെ ജീവിതത്തിൽ അങ്ങനെയൊരു മിസ്സിംഗ് പോയന്റ് ഉള്ളതായി തോന്നുന്നില്ല. അതും യോഗമാണെന്ന് വിശ്വസിക്കുന്നു. ഒന്ന് നിങ്ങൾക്ക് വിധിച്ചിട്ടില്ലെങ്കിൽ അത് നടക്കില്ല.
ഇപ്പോളഴാണ് കുറച്ചൊന്ന് റിലാക്സ് ആയത്. അപ്പോഴാണ് ആവശ്യമില്ലാത്ത വിവാദങ്ങൾ വന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. എന്നെ സ്നേഹിക്കുന്നു എന്നും വെറുക്കുന്നു എന്നും പറയുന്നവരെ എനിക്ക് നിയന്ത്രിക്കാൻ പറ്റില്ല. ആകെ നിയന്ത്രിക്കാൻ പറ്റുന്നത് സിനിമകളാണ്. എന്റെ സിനിമളിലൂടെയാണ് ഇവരെന്നെ ഇഷ്ടപ്പെടാനും വെറുക്കാനും പോകുന്നത്. വ്യക്തി ജീവിതത്തെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. സത്യം പറഞ്ഞാൽ കേരളത്തിൽ ആർക്കും അറിയില്ല.36 കാരനായ ഉണ്ണി മുകുന്ദൻ വിവാഹിതനാകാത്തതിനെക്കുറിച്ച് അഭിമുഖങ്ങളിൽ എപ്പോഴും ചോദ്യം വരാറുണ്ട്. അടുത്തിടെ ഇതേക്കുറിച്ച് നടൻ തുറന്ന് സംസാരിക്കുകയുമുണ്ടായി. ഒരു പ്രായം വരെ സിംഗിളാണെന്ന് പറയുന്നത് രസമാണ്. എന്നാൽ ഈ പ്രായത്തിലും സിംഗിളാണെങ്കിൽ ട്രാജഡിയാണെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…
തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…
കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…