Film News

‘ബ്രൂസ് ലീ’യുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുത്; അപ്‌ഡേറ്റുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും’: ഉണ്ണി മുകുന്ദന്‍

മല്ലു സിംഗ് എന്ന ഹിറ്റു ചിത്രത്തിന് ശേഷം വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസ് ലീ. ഉദയ് കൃഷ്ണയാണ് ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നിലവില്‍ വരുന്ന വാര്‍ത്തകള്‍ വ്യജമാണെന്നും അത് ഷെയര്‍ ചെയ്യരുതെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. കാസ്റ്റിംഗ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുമെന്നും താരം പറഞ്ഞു.

- Advertisement -

ബ്രൂസ് ലീയില്‍ ഡോ.റോബിന്‍ രാധാകൃഷ്ണന്‍ വില്ലനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റോബിന്‍ ആരാധകര്‍ അത് ആഘോഷമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയത്.

‘എവരി ആക്ഷന്‍ ഹാസ് കോണ്‍സിക്വുവന്‍സ്’ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Rathi VK

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

1 hour ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

3 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

3 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

4 hours ago