മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. ആഗ്രഹിച്ചത് പോലെ സിനിമയിലെത്തി ഇപ്പോള്‍ ഉയര്‍ച്ചകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഈ താരം. സിനിമയെ തന്റെ ജീവന്റെ പാതിയായി തന്നെയാണ് ഉണ്ണി കണ്ടിരുന്നത്. അതിനാല്‍ സിനിമയ്ക്കുവേണ്ടി പലതും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് ഈ നടന്. ഒരു വശത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്. സിനിമയിലേക്ക് എത്തും മുന്‍പ് താന്‍ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചാണ് ഉണ്ണി മനസ് തുറക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ജെബി ജംഗ്ഷന് എന്ന പരിപാടിയിലാണ് താന്‍ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചു ഉണ്ണി പറഞ്ഞത്. പരിപാടിയില്‍ ഒരു വീഡിയോയിലൂടെ ഉണ്ണിയുടെ സുഹൃത്താണ് താരം ഒരു കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞത്. ആ സമയത്ത് ടെറസിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ പോലും ഉണ്ണിക്ക് തോന്നിയിരുന്നുവത്രേ.
സിനിമ മോഹവും ആയിട്ടാണ് എറണാകുളത്ത് എത്തുന്നത്. അവിടെ ഒരു ഫ്ലാറ്റിനു മുകളില്‍ ആയിരുന്നു താമസം. അപ്പോള്‍ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒരാള്‍ക്ക് ബാംഗ്ലൂരില്‍ സെറ്റില്‍ ആകണം, ഒരാള്‍ക്ക് കല്യാണം ,ഇതൊക്കെയായിരുന്നു ഓരോരുത്തരുടെയും പ്രശ്നം. എന്നാല്‍ തനിക്ക് മാത്രം ജോലി ഉണ്ടായിരുന്നില്ല. കൂട്ടുകാര്‍ തന്നെ ഒരുപാട് സഹായിച്ചിരുന്നു. വളരെ ബഹുമാനത്തോടെയാണ് അവര്‍ തനിക്കൊപ്പം നിന്നിരുന്നതെന്ന് ഉണ്ണി പറയുന്നു.
ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഒരു സമയമായിരുന്നു അത് , പഠിത്തം ഉപേക്ഷിച്ചു ജോലി ഉപേക്ഷിച്ചു അമ്മയ്ക്ക് ഏറെ സങ്കടമായി . സിനിമ എന്ന ആഗ്രഹം ഉണ്ടെങ്കിലും എന്താകും എന്ന് അറിയില്ലായിരുന്നു. ഒടുവില്‍ സിനിമയില്‍ തന്നെ എത്തുകയായിരുന്നു എന്നും താരം പറയുന്നു.