Film News

“എന്നെ വിശ്വസിക്കൂ”,; കമൽ ഹാസന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ പറയുന്നു, കമന്റുകളുമായി ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഓരോ സന്തോഷങ്ങളും വിശേഷങ്ങളും ഉണ്ണി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ആരാധകർ ഇത് ഏറ്റെടുക്കാറുമുണ്ട്.

- Advertisement -

അത്തരത്തിൽ ഇപ്പോഴിതാ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ പോസ്റ്റ്‌ ആണ് സിനിമ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നത്.

ഉലകനായകന്‍ കമല്‍ ഹാസനെ കണ്ട സന്തോഷം ആണ് ഉണ്ണി മുകുന്ദൻ ആരാധകരുമായി പങ്കുവക്കുന്നത്. കമൽ ഹാസനുള്ള ചിത്രത്തിന് ഒപ്പം ഒരു കുറിപ്പും ഉണ്ണി പങ്കുവച്ചു.

കമല്‍ ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- “എന്നെ വിശ്വസിക്കൂ, യഥാര്‍ഥ ഉലകനായകനാണ് തൊട്ടടുത്ത് നില്‍ക്കുന്നതെന്ന ബോധ്യത്തില്‍ അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി അവിടെ നിന്നു. ഒരു ഹാന്‍ഡ്ഷേക്കും ഹഗും എനിക്ക് കിട്ടി. പക്ഷേ അത് തെളിയിക്കാനുള്ള ചിത്രങ്ങള്‍ എന്‍റെ പക്കല്‍ ഇല്ല”, ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍.

താരത്തിന്റെ പോസ്റ്റ്‌ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി വരുന്നത്.

ഇന്നലെ ദുബൈയില്‍ നടന്ന സൈമ അവാര്‍ഡ്സ് വേദിയില്‍ വച്ചാണ് ഉണ്ണി മുകുന്ദന്‍ കമല്‍ ഹാസനെ കണ്ടത്. തമിഴിലെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാനാണ് കമല്‍ എത്തിയത്. വിക്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം മികച്ച നവാഗത നിര്‍മ്മാതാവിനുള്ള പുരസ്കാരമാണ് ഉണ്ണി മുകുന്ദന് ലഭിച്ചത്. മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

അതേസമയം കരിയറിലെ വളര്‍ച്ചയുടെ കാലത്തിലൂടെ കടന്നുപോവുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ പുറത്തെത്തിയ വര്‍ഷമായിരുന്നു 2022.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം വന്‍ വിജയവും നേടി. ഗന്ധര്‍വ്വ ജൂനിയര്‍, ജയ് ഗണേഷ് അടക്കം ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്നുണ്ട്.

അതേസമയം വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ഒരുപിടി ശ്രദ്ധേയ പ്രോജക്റ്റുകളാണ് കമലിന്‍റേതായി എത്താനിരിക്കുന്നത്. ഷങ്കറിന്‍റെ ഇന്ത്യന്‍ 2, എച്ച് വിനോദിന്‍റെയും മണി രത്നത്തിന്‍റെയും സംവിധാനത്തിലെത്തുന്ന പേരിട്ടിട്ടില്ലാത്ത ചിത്രങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രഭാസിനെ നായകനാക്കി നാ​ഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡിയിലും കമല്‍ ഹാസന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Abin Sunny

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

1 hour ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

2 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

3 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

3 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

4 hours ago