Kerala News

കെഎസ്ആർടിസി ഡ്രൈവറെ സ്റ്റാൻഡിൽ ഇട്ട് തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മർദ്ദനം.പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവർക്ക് ആണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മർദ്ദനമെറ്റത്.

- Advertisement -

മർദ്ദനത്തിൽ വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാർ (51)ന് പരിക്കേറ്റു.

വൈകിട്ട് 3.30 -ഓടുകൂടി പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചായിരുന്നു മർദ്ദനം.

സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്.

പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസിൽ ശക്തമായി അടിക്കുകയും ചെയ്തു.

തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി. പുറകിൽ നിന്ന് വന്ന മറ്റൊരു ബസ്സിൽ കയറിയ സംഘം കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ഡ്രൈവറെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു.

തുടർന്ന് യാത്രക്കാർ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

ശശികുമാറിന്റെ വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Abin Sunny

Recent Posts

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

28 mins ago

ഇറങ്ങിയിട്ട് ഏകദേശം 1 വർഷം, രാമചന്ദ്ര ബോസ് എന്തുകൊണ്ട് ഓടിടിയിൽ വരുന്നില്ല? വിചിത്ര കാരണവുമായി നിർമ്മാതാവ്

മലയാളത്തിലെ യുവനടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് നിവിൻ പോളി. ഒരുകാലത്ത് സാക്ഷാൽ മോഹൻലാലിനെ വരെ ബോക്സ് ഓഫീസിൽ കോമ്പറ്റീഷൻ…

45 mins ago

ഒരിക്കൽ കിളികളെ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിൻ്റെ ഇണയും ചേർന്ന് അങ്ങനെ ചെയ്യുന്നത് കണ്ടത്, തങ്ങൾക്കും അതുപോലെ സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് സൗഭാഗ്യം, സൗഭാഗ്യയുടെ ആഗ്രഹം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ…

2 hours ago

നിയന്ത്രണം തെറ്റി മേശയിൽ ഇടിച്ച് മമ്മൂട്ടി താഴേക്ക് വീണു, ഷൂട്ടിംഗ് സെറ്റിൽ കൂട്ട നിലവിളി, ഒഴിവായത് വൻ അപകടം

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ…

3 hours ago

പ്രതിഷേധങ്ങൾ ഫലം കണ്ടു, പരസ്യമായി മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം

മലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒരു നടനാണ് ഷെയ്ൻ നിഗം. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

3 hours ago