featured

ഇത്തവണ ബിജെപിയിൽ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ വരുന്നു!നടന്‍ ഉണ്ണി മുകുന്ദന്‍ പരിഗണനയിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ

മറ്റു പാർട്ടികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബിജെപി പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.ജനകീയരും വ്യത്യസ്തരുമായ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. നടന്‍ ഉണ്ണി മുകുന്ദന്റെ പേര് പരിഗണനയിലുണ്ട്.തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി തന്നെയാകും സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി വരികയും റോഡ് ഷോ നടത്തുകയും ചെയ്തതോടെ തൃശൂരില്‍ പ്രചാരണത്തിന് തുടക്കമായി എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡങ്ങളിലാണ് ബിജെപി ഇത്തവണ ശ്രദ്ധ പതിപ്പിക്കുന്നത്. തൃശൂരും ആറ്റിങ്ങലും മാത്രമാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുള്ളത്.

- Advertisement -

അതെ സമയം നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍, എസ് ജയശങ്കര്‍ എന്നിവരുടെ പേരാണ് കേന്ദ്രമന്ത്രിമാരുടേതായി കേള്‍ക്കുന്നത്. അതേസമയം, നടന്‍ കൃഷ്ണ കുമാര്‍ മല്‍സരിച്ചാല്‍ നേട്ടമാകുമെന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. ഇദ്ദേഹത്തിനോട് താല്‍പ്പര്യമില്ലാത്ത വിഭാഗവും പാര്‍ട്ടിയിലുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ ആര് എന്ന കാര്യത്തില്‍ ബിജെപിയില്‍ ഇതുവരെ ധാരണയായിട്ടില്ല. തിരുവനന്തപുരം എംപി ശശി തരൂരിനെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നത് ബിജെപി നേതാക്കളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം, പത്തനംതിട്ട മണ്ഡലത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പേര് ചര്‍ച്ച ചെയ്യുന്നത്

പിസി ജോര്‍ജ്, കുമ്മനം രാജശേഖരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേരാണ് പത്തനംതിട്ടയില്‍ ചര്‍ച്ചയിലുള്ളത് എന്ന് പറയപ്പെടുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം കൂടിയാണ് പത്തനംതിട്ട. പിസി ജോര്‍ജിന്റെ സഹകരണം ഇക്കാര്യത്തില്‍ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

Anusha

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

1 hour ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

2 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

2 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

2 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

3 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

4 hours ago