മന്ത്രിസഭ ടൂറിലാണെന്നും ശബരിമലയുടെ കാര്യം നോക്കാന്‍ ആളില്ല, തീര്‍ത്ഥാടകര്‍ പ്രതിസന്ധിയിലാണെന്ന് വിഡി സതീശന്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ നട്ടംതിരിയുകയാണ് ശബരിമല സന്നിധാനവും ഇടത്താവളങ്ങളും. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 10 മുതല്‍ 15 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും വിഡി സതീശന് ആരോപിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ല. അവലോകന യോഗങ്ങളില്ല. ദേവസ്വം ബോര്‍ഡും മന്ത്രിയും നോക്കുകുത്തിയായി നില്ക്കുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ കാണിക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ ശബരിമലയുടെ കാര്യത്തില്‍ പോലീസ് കാണിക്കുന്നില്ലെന്നത് ദുഃഖകരമാണ്. പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും തീര്‍ഥാടകരെ ദുരിതത്തിലാക്കുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം നാളെ പമ്പ സന്ദര്‍ശിക്കും എന്നും അദ്ദേഹം വ്യക്തമാക്കി