National

രാജസ്ഥാനില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു; പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

രാജസ്ഥാനില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. തയ്യല്‍ക്കാരനായ കനയ്യലാലിനെ കടയില്‍ കയറി വെട്ടികൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കൊലയാളികള്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുമെന്നും ഭീഷണിയുണ്ട്.

- Advertisement -

കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം. എന്നാല്‍ കൊലപാതക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മുഴുവനും സംഘപരിവാര്‍ ബന്ധമുള്ളവരുടെ പേജുകളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷം ഉദയ്പൂരില്‍ വലിയ സംഘര്‍ഷമാണ് നടക്കുന്നത്. സ്ഥലത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരാണ് കൊലപാതകം ചെയ്തിരിക്കുന്നതാണ് ലഭിക്കുന്ന വിവരം. വിഡിയോയില്‍ യുവാക്കള്‍ പറയുന്നത് താന്‍ മുഹമ്മദ് റിയാസ് ആണെന്നും സഹോദരന്‍ മുഹമ്മദാണെന്നുമാണ്. തങ്ങളാണ് ഇയാളെ കൊന്നതെന്നും ഇവര്‍ വിഡിയോയിലൂടെ പറയുന്നുണ്ട്. സ്ഥലത്തെത്തിയ പൊലീസ് സംഘം കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Rathi VK

Share
Published by
Rathi VK

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

10 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

14 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

15 hours ago