featured

പങ്കാളികളായി ഒരു വീട്ടില്‍ മൂന്ന് പേര്‍; ഇത് അപൂര്‍വബന്ധം

ഇന്ത്യയില്‍ പൊതുവെ ഏക പങ്കാളിയെന്ന കാഴ്ചപ്പാടാണ് ഭൂരിഭാഗം ആളുകളും പിന്തുടരുന്നത്. അങ്ങനെയല്ലാത്ത ചില സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഒന്നാണ് മുംബൈ സ്വദേശികളായ മൂന്ന് പേരുടേത്. ആഷിഷ് മെഹ്‌റോത്ര, ശ്വേത സാംഗ്താനി, തനിഷ ആര്‍.കെ എന്നിവരാണ് ആ മൂന്ന്‌പേര്‍. നിലവില്‍ കുടുംബം എന്നതിന്റെ സാമൂഹ്യ നിര്‍വചനങ്ങള്‍ക്ക് അപ്പുറമാണ് ഇവരുടെ പോളിഅമോറസ് റിലേഷന്‍ഷിപ്പ് പോകുന്നത്.

- Advertisement -

2017 ല്‍ തനിഷയുടെ വളരെക്കാലം നീണ്ടുനിന്ന പ്രണയബന്ധം അവസാനിക്കുകയും അവള്‍ കുറച്ചുകാലം ഒറ്റയ്ക്കാകുകയും ചെയ്തു. 2020 കൊവിഡ് കാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് തനിഷ ആഷിഷിനെയും ശ്വേതയെയും കണ്ടുമുട്ടിയത്. വൈകാതെ തനിഷയും ആഷിഷും ഡേറ്റിംഗ് ആരംഭിച്ചു. ഈ സമയത്താണ് ആഷിഷ് തന്റെ റിലേഷന്‍ഷിപ്പ് സ്വപ്നത്തെക്കുറിച്ച് തനിഷയുമായി മനസ് തുറന്നത്. ശ്വേതയ്‌ക്കൊപ്പം ജീവിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ താന്‍ ആരെയെങ്കിലും ഡേറ്റ് ചെയ്യൂ എന്ന് ആഷിഷ് വ്യക്തമാക്കി. ഇതോടെ തനിഷയും ശ്വേതയും കൂട്ടായി. ഈ ഡേറ്റിംഗ് മുന്നോട്ട് പോകവെയാണ് മൂന്ന് പേര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹമുണ്ടായത്.

തങ്ങള്‍ മൂന്നുപേരും ഒരു കുടുംബമാണ്. ബന്ധുക്കളാണ് എന്ന് അംഗീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയും ഇല്ല. അതിനാല്‍ തന്നെ മെഡിക്കല്‍ എമര്‍ജന്‍സി വരുന്ന സമയങ്ങളില്‍ അടുത്ത ബന്ധുവിനെപ്പോലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. ഇത്തരം പ്രതിസന്ധികള്‍ വന്നേക്കാം. വീട് വാടയ്ക്ക് എടുക്കുമ്പോഴും മറ്റും ഈ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പലയിടത്തും കൃത്യമായ ബന്ധങ്ങള്‍ നിര്‍വചിച്ചാല്‍ മാത്രമേ വീട് ലഭിക്കൂ എന്നതാണ് അവസ്ഥ. ഇത്തരം റിലേഷന്‍ഷിപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ ഇതൊക്കെയാണെന്നാണ് ആഷിഷ് പറയുന്നത്.

എന്നാല്‍ ഇത്തരം ആശങ്കകളെ ശുഭാപ്തി വിശ്വാസത്തോടെയാണ് തനിഷ സമീപിക്കുന്നത്. രേഖകള്‍ ഉണ്ടോ ഇല്ലയോ എന്നതില്‍ അല്ല കാര്യം, അഭിമാനത്തോടെയും അന്തസ്സോടെയും തനിക്കും ഉറ്റസുഹൃത്തുക്കള്‍ക്കും സ്‌നേഹത്തിലും സന്തോഷത്തിലും പങ്കാളികളായി കഴിയാന്‍ പറ്റുന്ന രീതിയിലാണ് താന്‍ വീടിനെ കാണുത് എന്നാണ് തനിഷ പറയുന്നത്.

Rathi VK

Recent Posts

പിണറായി വിജയന് മൈക്കിനോട് പോലും അരിശം.ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല;സിപിഎം പത്തനംതിട്ട

മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…

2 hours ago

ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായി.എന്ന് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞത് ഇതാണ്;ഇടവേള ബാബു

മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…

3 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കും.ഹണിട്രാപ്പിലൂടെ പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…

3 hours ago

ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു; അച്ഛനോട് സംസാരിച്ചത് ശ്രീ ആണ്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…

4 hours ago

അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്നാണ് ചിന്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…

4 hours ago

കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂ‌ട്ടിയും റിവ്യൂ ചെയ്യ്.പരിഹാസവുമായി സോഷ്യൽ മീഡിയ

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…

4 hours ago