പാലക്കാട്ടെ ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസന് കൊല്ലപ്പെട്ട കേസില്‍ രണ്ടു പേര് കൂടി പിടിയില്‍. ശ്രീനിവാസനെ കടയില്‍ കയറി വെട്ടിയ യുവാവ് ഉള്‍പ്പടെയാണ് പിടിയിലായത്.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറുപേരില്‍ മൂന്നുപേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ നേരിട്ട് വെട്ടിയ ആദ്യ ആളിനെയാണ് അന്വേഷണസംഘം പിടികൂടിയിട്ടുള്ളത്. വധഗൂഢാലോചനയില്‍ പങ്കെടുക്കുകയും വാഹനമോടിച്ചെത്തി കൊലയ്ക്കുശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത യുവാവും കസ്റ്റഡിയിലുണ്ട്.
അതേസമയം, എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയില്‍ നല്‍കും.