Kerala News

സജ്ന വിവാദം, കഥ പുതിയ വഴിത്തിരിവിലേക്ക്, കുട്ടികൾ ഉണ്ടാവില്ല എന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ള സജ്നയ്ക്ക്‌ ഒരു വയസ്സുള്ള കുട്ടി ഉണ്ടെന്നാണ് അവൾ അവകാശപ്പെടുന്നത്

സജ്ന എന്ന ട്രാൻസ്ജെൻഡർ വ്യക്തി ഇപ്പോൾ വലിയ വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ ലൈവ് വന്നു കൊണ്ട് താൻ സ്വന്തമായി ഉണ്ടാക്കിയ ബിരിയാണി വഴിയോരത്ത് കച്ചവടം ചെയ്യാൻ ചിലർ അനുവദിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സജ്ന പരാതി പറഞ്ഞിരുന്നു.

- Advertisement -

തുടർന്ന് ഒരുപാട് ആളുകൾ സജ്നയ്ക്ക്‌ പിന്തുണയുമായി എത്തി. നടൻ ജയസൂര്യ അടക്കമുള്ളവർ സഹായം നൽകാൻ തയ്യാറായി മുന്നോട്ടു വന്നു.

എന്നാൽ അടുത്ത ദിവസം ലീക്ക് ആയ ഒരു ഓഡിയോ ക്ലിപ്പിൽ സജ്ന നടത്തിയ ഫേസ്ബുക്കിൽ ലൈവ് ഒരു നാടകമാണ് എന്ന തരത്തിലുള്ള സംസാരം പുറത്തുവന്നിരുന്നു. തുടർന്നു വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സജ്ന നേരിട്ടത്.

എന്നാൽ കാര്യങ്ങളെ കൂടുതൽ വഷളാക്കുന്ന തരത്തിൽ സജ്നയുടെ ഭാര്യ എന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു പെൺകുട്ടി വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സജ്ന വർഷങ്ങൾക്കു മുൻപ് ഷാജി എന്നപേരിൽ ഇവരെ കല്യാണം കഴിച്ചതാണ് എന്നും പിന്നീട് പണവും സ്വർണവുമായി കടന്നുകളഞ്ഞത് ആണ് എന്നും ഇവർ ആരോപിച്ചിരുന്നു. ഇവർക്ക് ഒരു കുട്ടി ഉണ്ട് എന്നും ഭാര്യ അവകാശപ്പെടുന്നു.

എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സീമ വിനീത് എന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്. ഫേസ്ബുക്കിൽ ആണ് ഇവർ ഒരു കുറിപ്പ് പങ്കുവെച്ചത്. സജ്നയ്ക്ക്‌ ഒരിക്കലും സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവില്ല എന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്.

ഈ അവസരത്തിലാണ് സജ്നയിൽ തനിക്ക് ഒരു കുഞ്ഞ് ഉണ്ട് എന്ന് ഭാര്യ എന്ന് അവകാശപ്പെടുന്ന പെൺകുട്ടി പറയുന്നത്. ഇത് മെഡിക്കലി അസംഭവ്യമാണ് എന്നാണ് സീമാ വിനീത് പറയുന്നത്.

“കഥ പുതിയ വഴിത്തിരിവിലേക്ക്

സജ്‌നയും ഭാര്യയും പിരിഞ്ഞിട്ടു 4വർഷം ആയി അത്രേ കേസ് കോടതിയിൽ ആദ്യ പ്രാവശ്യം ഒക്കെ കോടതിയിൽ വന്ന ഭാര്യ ഒന്നര വർഷം ആയി കേസ് വിളിച്ചിട്ട് ഭാര്യ എന്ന് പറയുന്ന സ്ത്രീ വരുന്നില്ല ഇപ്പോൾ അവർക്കു ഒരു വയസ്സുള്ള കുട്ടി..

അതാണ് അതിലും വലിയ കോമഡി

സജ്‌നക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് മെഡിക്കൽ റിപ്പോർട്ട്‌

സജ്‌ന DNA ടെസ്റ്റ്‌ നടത്താനും സമ്മതം

അപ്പോൾ ഈ കുറ്റം പറഞ്ഞവരും കൂറ്റപ്പെടുത്തിയവരും ഇവിടെ കാണുമല്ലോ അല്ലേ

സജ്‌നക്ക് പ്രായപൂർത്തി ആവുന്നതിനു മുന്നേ നടന്ന വിവാഹം എന്ന മറ്റൊരു twist കൂടി സ്റ്റോറിയിൽ ഉണ്ട്” – ഇതാണ് സീമാ വിനീത് ഫേസ്ബുക്കിൽ കുറിച്ചത്.

ഒരുപാട് ആളുകൾ ആണ് ഈ വിഷയത്തിൽ സജ്നയെ വിമർശിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ കുറച്ച് ആളുകൾ എങ്കിലും ഇവരെ പിന്തുണച്ചു കൊണ്ടും രംഗത്തെത്തുന്നത് ആശ്വാസകരമാണ്.

Athul

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

43 mins ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

57 mins ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

12 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

12 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

13 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago