Education

ലണ്ടനിലെ ഈ മനോഹരമായ സ്കൂൾ സർകാർ അടച്ചുപൂട്ടിയത് എന്തിനാണ് എന്ന് അറിയാമോ?

ലണ്ടനിലെ മനോഹരമായ ഒരു സ്കൂൾ താഴെ കൊടുത്ത ചിത്രത്തിലുള്ളത്. എന്നാൽ ഇത് അവിടുത്തെ സർക്കാർ ചേർന്ന പൂട്ടിച്ചതാണ്. കാരണം എന്താണെന്ന് അറിയുമോ? ഈ സ്കൂൾ അടിസ്ഥാന നിലവാരം പുലർത്തുന്നില്ലത്രേ. ഇത് കേൾക്കുമ്പോൾ ഒരു ശരാശരി ഇന്ത്യക്കാരന് ശരിയാണ് വരുക. കാരണം ഇവിടുത്തെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ നമുക്ക് അറിയാവുന്നതാണല്ലോ.

- Advertisement -

ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റം – നമ്മുടെ നാട്ടിൽ ഇത്രയും പറഞ്ഞ് തഴമ്പിച്ച മറ്റൊരു വിഷയം ഉണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ രീതി രാജ്യത്തിന്റെ വികസത്തിന് പോയിട്ട് ഈ പഠിക്കുന്ന ആൾക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടാക്കുന്നുണ്ടോ?

വിദ്യാഭ്യാസമെന്ന് പറഞ്ഞാൽ ഇവിടെ ഇപ്പോഴും പുസ്തകത്തിൽ ഉള്ളത് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാതെ വെള്ളം തൊടാതെ വിഴുങ്ങുന്നതാണ്. എഴുത്ത്-വായന, കണക്ക് എന്നിവയല്ലാതെ നിത്യ ജീവിതത്തിൽ ആവശ്യം വരുന്ന എന്തെങ്കിലും ഈ വിദ്യാഭ്യാസ രീതി നമുക്ക് തരുന്നുണ്ടോ?

വിദ്യാർത്ഥികൾക്ക് മേൽ ഇത്ര സമ്മർദം ചെലുത്തിയും പേടിപ്പിച്ചും മറ്റും പഠിപ്പിക്കുന്ന രീതിയോട് ഒട്ടും യോജിക്കാനാകുന്നില്ല. 10 തരം വ്യത്യസ്തരായ വിദ്യാർത്ഥികളെ ഒരൊറ്റ വ്യക്തിയാക്കി മാറ്റാൻ ശ്രമിക്കുന്നത് പോലുണ്ട്. ഒരു പരീക്ഷ നടത്തുന്നു, അത്രയും നാൾ പഠിപ്പിച്ചതൊക്കെ കാണാപ്പാഠമാക്കി വന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ അതെഴുതുന്നു. അതിൽ ഏറ്റവും നന്നായി ഓർമ്മ ഉള്ളവൻ ജയിക്കുന്നു, ഓർമ്മയില്ലാത്തവൻ തോൽക്കുന്നു. അപ്പൊ ഈ രീതി വെച്ച് ഏറ്റവും ഓർമ്മശക്തിയുള്ളവൻ ആണോ ഏറ്റവും ബുദ്ധിമാൻ.

മെന്റൽ ഹെൽത്ത്, സെക്സ് എഡ്യൂക്കേഷൻ, നിയമം പോലെ പഠിപ്പിക്കേണ്ട പല വിഷയങ്ങളും ഇന്നും പടിക്ക് പുറത്താണ്. സെക്സ് എഡ്യൂക്കേഷൻ എന്ന് കേട്ടാൽ ഇപ്പോഴും ആളുകൾ നെറ്റി ചുളിക്കും. നമ്മുടെ സാംസ്കാരികത്തിന് യോജിച്ചതല്ല പോലും. കാമസൂത്ര ലോകത്തിന് സംഭാവന ചെയ്ത ഇന്ത്യക്കാർ ആണ് ഈ പറയുന്നത്. അടുത്ത മാസം പരീക്ഷയാണെങ്കിൽ ഇന്നേ തുടങ്ങും ടെൻഷൻ. 5 വയസ്സ് മുതൽ പിള്ളേരെ അത്രേം വർഷം pressure കൊടുത്ത് പഠിപ്പിച്ചിട്ട് 10 ആം ക്ലാസ്സിൽ വെച്ച് ഒരു ദിവസം പരീക്ഷ പേടി അകറ്റൽ എന്ന പേരിൽ ആരോ ഒരാളെ കൊണ്ടുവന്ന് ആ മെന്റൽ ഹെല്ത്തിന്റെ കോളം അങ്ങ് തികക്കും. തെറ്റ് പറയാൻ പറ്റില്ല 10ൽ മര്യാദക്ക് എഴുതിയിട്ടെ അവർക്ക് ലാഭം ഉള്ളു. ആർട്സ് & സ്പോർട്സ് ഒക്കെ 90% ഗവർമെന്റ് സ്കൂളുകളിലും ഒന്ന് രണ്ട് ദിവസത്തേക്ക് എങ്ങനെയെങ്കിലും നടത്തി തീർക്കാൻ നോക്കുന്ന വെറും ചടങ്ങ് മാത്രമാണ്. നല്ല വിദ്യാർത്ഥിയുടെ ലക്ഷണം അറിയാത്ത വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ ചോദ്യം ചോദിക്കുമ്പോൾ നിനക്ക് പഠിക്കാനുള്ള വിഷയം മാത്രം നോക്കിയാൽ മതി സിലബസിന് പുറത്തേക്ക് പോകേണ്ടെന്ന് പറയുന്ന നാട് ഇത് മാത്രമാകും. ഇതുപോലൊരു ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിച്ച് കുട്ടികൾ സയൻസ് എക്സിബിഷനുകളിൽ ഒക്കെ അവതരിപ്പിക്കുന്ന നാടിന് ഗുണമുള്ള പുതിയ ആശയങ്ങളോ കണ്ടുപിടിത്തങ്ങളോ ഒരു രണ്ട് കോളം പത്രവാർത്തക്ക് ശേഷം ആരും അറിയാതെ പോകുന്നത് മറ്റൊരു സത്യം.

മറ്റ് പല വ്യക്തികളുടെയും സ്വാർഥതക്ക് അനുസരിച്ചാണ് ഇന്ത്യയിൽ പലയിടത്തും ആളുകൾ പഠിച്ചുകൊണ്ടിരിക്കുന്നത്. കോടികൾ മുടക്കി കഷ്ടപ്പെട്ട് പോരാടി രാജ്യത്തിന്റെ വളർച്ചയെ പിറകിലേക്ക് വലിക്കുന്ന പ്രമുഖ സ്ഥാപനങ്ങൾ പണിയുമ്പോൾ ഗ്രാമങ്ങളിലെ ചോർന്നൊലിക്കുന്ന സ്കൂളുകൾ നമ്മൾ കാണില്ലല്ലോ. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ചും നോർത്തിൽ റേസിസം, ജാതി മത, സ്ത്രീവിരുദ്ധ-പുരുഷ മേൽക്കോയ്മ, എന്നിങ്ങനെ പല തെറ്റുകളും കുട്ടികളെ പഠിപ്പിച്ചു കൂട്ടുന്നുണ്ട്. മതത്തിന്റെ ചുറ്റുപാടിലുള്ള പഠനത്തിൽ നമ്മളും പുറകിൽ അല്ലല്ലോ. വിദ്യാഭ്യാസം വന്നാൽ പ്രമുഖ പാർട്ടി പൂർണ്ണമായും ഇന്ത്യയിൽ നിന്ന് ഇല്ലാണ്ടാകും എന്ന് പലരും തള്ളുന്നത് കേൾക്കാം. എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയാം ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റത്തിന് കീഴിൽ 100 ശതമാനം സാക്ഷരത നേടിയാലും ഒത്തിരി മാറ്റങ്ങൾ പ്രതീക്ഷിക്കണ്ട. ട്വിറ്ററിലും ഹിന്ദി ചാനലിലുമെല്ലാം കിടന്ന് പല ഡിഗ്രി ഹോൾടർസായ വ്യക്തികൾ വിളിച്ചു പറയുന്ന വെളിവ്‌കേട് ഇതിന് തെളിവ്.

ആരോ പറഞ്ഞത് ഓർക്കുന്നു മക്കളെ ഇനി മലയാളം മീഡിയത്തിൽ പഠിപ്പിച്ചിട്ടു കാര്യമില്ല, ഇംഗ്ലീഷ് മീഡിയം തന്നെ രക്ഷയെന്ന്. ജപ്പാനിൽ വിരലിൽ എണ്ണാവുന്ന സ്കൂളുകളിലെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുള്ളൂ. എന്നാൽ ഇന്ന് ശാസ്ത്ര-സാങ്കേതിക വളർച്ചയിലും പുരോഗതിയിലും അവരുടെ സ്ഥാനം എന്താണെന്ന് പ്രത്യേകം പറയേണ്ടല്ലോ. അപ്പോ ഭാഷയാണോ അതോ പഠന വിഷയത്തിൽ ആണോ പ്രശ്നം.

നിത്യജീവിതത്തിൽ ആവശ്യം വരുന്ന ഇംഗ്ലീഷ് പഠിക്കണം എന്ന് പറയുന്നതിന്റെ ആവശ്യകത മനസിലാക്കാം എന്നാൽ 10ൽ താഴെ സംസ്ഥാനങ്ങളിൽ മാത്രം സംസാരിക്കുന്ന ഹിന്ദി മൊത്തം 29 സംസ്ഥാനത്തുള്ളവരും പഠിക്കണം എന്ന് പറയുന്നത് തന്നെ ശുദ്ധ തെമ്മാടിത്തരം അല്ലേ? ഹിന്ദി നമ്മുടെ ദേശിയ ഭാഷയാണെന്ന് വിശ്വസിക്കുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട്. പല സ്കൂളുകളിലും ഈ തെറ്റ് പറഞ്ഞു കൊടുക്കുന്നുമുണ്ട്. ഇന്ത്യയിൽ ഒരു ഭാഷയും ദേശിയ ഭാഷയായി അംഗീകരിച്ചിട്ടില്ല. എന്നാൽ എല്ലാ പ്രാദേശിക ഭാഷകൾക്കും ഹിന്ദിയെ പോലെ തന്നെ ഔദ്യോഗിക അംഗീകാരം ഉണ്ട് താനും. മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യ ഒരു ഏക ഭാഷ രാഷ്ട്രം ആക്കാനുള്ള ചിലരുടെ സ്വാർഥതയുടെ ആദ്യ പടിയാണ് ഇതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

പണ്ട് ആലോചിച്ചിട്ടുണ്ട് രാഷ്ട്രീയക്കാരും സെലിബ്രിറ്റിസും അവരുടെ മക്കളെ നാട്ടിൽ പഠിപ്പിക്കാതെ വിദേശത്ത് വിടുന്നതെന്തിനാണെന്ന്. ഇപ്പൊ മനസിലായി ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ അടിമകളാക്കാൻ തുടങ്ങി വച്ച ഈ വിദ്യാഭ്യാസ രീതിക്ക് കീഴിൽ പഠിപ്പിച്ചു സ്വന്തം മക്കളെ അഞ്ചും കൊഞ്ചും തിരിച്ചറിയാത്ത അടിമകൾ ആക്കാൻ ആഗ്രഹിക്കുന്നില്ല.

വാൽക്കഷണം : പലരും പറയുന്നു കേൾക്കാറുണ്ട് ഇവിടെ പഠിച്ച ആളുകൾക്ക് പുറത്ത് ഒത്തിരി തൊഴിൽ അവസരങ്ങൾ ആണെന്ന്. സത്യമാണ് അവർക്കറിയാം ഇവിടെ പഠിപ്പിക്കുന്നത് എങ്ങനെ ജോലി സമ്പാദിക്കാം എന്നാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലി നേടുക എന്നതല്ല. അങ്ങനൊരു ചിന്താഗതിയിൽ എത്തിച്ചതാണ് ഇവിടെ വിദ്യാഭ്യാസ രീതി നിങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി.

കടപ്പാട്: ക്രിസ്റ്റഫർ ട്രോളൻ

Athul

Recent Posts

ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസില്‍ ആകുന്നില്ല.ജബ്രിയും ഒപ്പത്തിനൊപ്പം

ബിഗ്ബോസിൽ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന…

37 mins ago

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

2 hours ago

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

12 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

16 hours ago