വയനാട്ടില്‍ ആദിവാസി കുട്ടികളെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി പരാതി. നടവയലിലാണ് സംഭവം. നെയ്ക്കുപ്പ കോളനിയിലെ കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. വയലിലിറങ്ങി എന്ന് ആരോപിച്ചാണ് അയല്‍വാസിയായ രാധാകൃഷ്ണന് കുട്ടികളെ മര്‍ദിച്ചത്. ശീമക്കൊന്ന ഉപയോഗിച്ചുള്ള അടിയില്‍ കുട്ടികള്‍ക്ക് കാലിനും പുറത്തും പരുക്കേറ്റു.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആറും എട്ടും വയസുള്ള കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ ഒരാള്‍ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. അടി കൊണ്ടപ്പോള്‍ തനിക്ക് എഴുന്നേറ്റ് ഓടാന്‍ പോലും കഴിഞ്ഞില്ലെന്ന് കുട്ടി പറഞ്ഞു. സാരമായ പരുക്കുകളോടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
തോട്ടില്‍ മീന്‍ പിടിച്ചുകളിക്കുകയായിരുന്നു കുട്ടികളെന്നും അവരോട് കയറിപ്പോകാന്‍ പറഞ്ഞാല്‍ മതിയായിരുന്നുവെന്നും കുട്ടികളുടെ ബന്ധു പറഞ്ഞു. കുട്ടികളെ വയലിലിട്ട് പോത്തിനെ തല്ലുന്നതു പോലെയാണ് തല്ലിയത്. പുള്ളി വടിയും കൊണ്ടാ വന്നതെന്നും വാരിയെല്ലിന്റെ ഭാഗത്തൊക്കെ തല്ലിയെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.