Film News

ടോവിനോയും ഇല്ലുമിനാറ്റി ആണോ? ആറു വർഷം മുൻപത്തെ പോസ്റ്റ് കുത്തിപ്പൊക്കി ആരാധകർ.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ നായകനാണ് ടോവിനോ തോമസ്. തൻറെ മൂന്നാമത്തെ സിനിമയിലൂടെ സിനിമാലോകത്തെ ഞെട്ടിച്ച സംവിധായകൻ ബേസിൽ ജോസഫ് ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മിന്നൽ മുരളി. അതുപോലെതന്നെ എല്ലാവരുടെയും ആകാംഷയും കാത്തിരിപ്പും തെറ്റിക്കാതെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സിനിമ.

- Advertisement -

ടോവിനോ ആണ് കേന്ദ്രകഥാപാത്രം എങ്കിലും സിനിമയിൽ നിറഞ്ഞുനിന്നത് മറ്റുപല കഥാപാത്രങ്ങളായിരുന്നു. വില്ലനായി എത്തിയ ഷിബുവും അനന്തരവനായ എത്തിയ ജോയ് മോനും ഉഷ ആയി എത്തിയ ഷെല്ലിയും ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള പെർഫോമൻസ് ആണ് കാഴ്ചവച്ചത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളി എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന സിനിമയായിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആദ്യ പത്തു സ്ഥാനങ്ങളിൽ ആദ്യ സ്ഥാനത്ത് തന്നെ മിന്നൽ മുരളി ഉണ്ട്. ഇതുവരെ മലയാള സിനിമ കാണാത്ത ഹൈപുകളും പ്രമോഷൻ വർക്കുകളും ആയിരുന്നു മിന്നൽ മുരളിയുടെത്.

ഇപ്പോഴിതാ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ടോവിനോ 2015ൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ബേസിൽ ജോസഫ് മൂന്ന് വർഷം മുമ്പാണ് സിനിമയുടെ പണി തുടങ്ങിയത് എങ്കിൽ ആറു വർഷങ്ങൾക്ക് മുമ്പ് ടോവിനോ തൻറെ ഒരു വിദേശയാത്രയിൽ സൂപ്പർഹീറോകളുമായി ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മൂന്ന് സൂപ്പർഹീറോ കണ്ടുമുട്ടിയാൽ എന്ന അടിക്കുറിപ്പോടെ കൂടെയാണ് താരം 2015ൽ തൻറെ ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഫോട്ടോയ്ക്ക് താഴെ ടോവിനോ ഇല്ലുമിനാറ്റി ആണോ എന്ന രസകരമായ കമൻറുകള്ളുമായി ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബാറ്റ്സ്മാനും അയേൺ മാനും കൂടെ ഒപ്പം ആണ് താരം ഫോട്ടോ എടുത്തിരിക്കുന്നത്. ആരാധകർ കുത്തിപ്പൊക്കി ഈ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെ സൂപ്പർഹീറോ ആകാൻ ഉള്ള പരിപാടി ഉണ്ടായിരുന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിനു താഴെ വരുന്നുണ്ട്. എന്തുതന്നെയായാലും മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയുടെ പണ്ടത്തെ ഈ ഫോട്ടോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Abin Sunny

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

28 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

1 hour ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

1 hour ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago