ലോകത്തിലെ ഏറ്റവും പേരെടുത്ത മാസികകളിൽ ഒന്നാണ് ടൈം മാസിക. ചിത്രത്തിന്റെ കവർ പേജിൽ ഫീച്ചർ ചെയ്യപ്പെടുക എന്നത് അത്രയും പ്രധാനപ്പെട്ട ഒരു നേട്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സാധാരണ രാഷ്ട്രീയ നേതാക്കൾ, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ എന്നിവർ ഒക്കെയാണ് ഇത്തരത്തിൽ ഫീചർ ചെയ്യപ്പെടാറുള്ളത്.
എന്നാൽ ലോകത്ത് ആദ്യമായി ഒരു പാരാ അത്ലറ്റ് ടൈം മാസികയുടെ കവർ പേജിൽ ഫീച്ചർ ചെയ്യപ്പെടുകയാണ്. മാൻസി ജോഷി എന്ന് ബാഡ്മിൻറൺ താരമാണ് ഇത്തരത്തിൽ ടൈം മാസികയുടെ കവർപേജിൽ ഫീച്ചർ ചെയ്യപ്പെട്ടത്. ലോകത്ത് ആദ്യമായിട്ട് ഇത്തരത്തിൽ ഫീച്ചർ ചെയ്യപ്പെടുന്ന പാരാ അത്ലറ്റ് എന്ന നേട്ടം ഇവരിലൂടെ ഇന്ത്യക്ക് സ്വന്തമായിരിക്കുകയാണ്.
അടുത്ത തലമുറയിലെ നേതാക്കൾ എന്ന തലക്കെട്ടോടെ ആണ് മാനസി ഫീച്ചർ ചെയ്യപ്പെട്ടത്. മാനസി ഗിരീഷ്ചന്ദ്ര ജോഷി എന്നാണ് ഇവരുടെ മുഴുവൻ പേര്. എസ്. എൽ. 3 സിംഗിൾസിൽ ലോകത്തിലെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന താരമാണ് ഇവർ. ആറു വയസ്സുള്ളപ്പോൾ മുഴുവൻ ഇവർ അച്ഛന്റെ കൂടെ ബാഡ്മിൻറൺ പരിശീലിക്കുന്നുണ്ട്. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദധാരി കൂടിയാണ് ഇവർ.
2018 വർഷത്തിലാണ് ഇവർക്ക് ഒരു ആക്സിഡൻറ് സംഭവിക്കുന്നതും, അതിലൂടെ ഒരു കാല് നഷ്ടപ്പെടുന്നതും. പിന്നീട് കൃത്രിമമായ കാല് ഉപയോഗിച്ചാണ് ഇവർ നടക്കുന്നത്. മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനു വേണ്ടിയാണ് ഇവർ ബാഡ്മിൻറൺ പിന്നെയും പരിശീലിച്ചു തുടങ്ങിയത്.
സ്പെയിനിൽ ആയിരുന്നു ഇവരുടെ ആദ്യ അന്താരാഷ്ട്ര ബാഡ്മിൻറൺ മത്സരം. പിന്നീട് 2018 വർഷത്തിൽ ഹൈദരാബാദിലെ ബാഡ്മിൻറൻ അക്കാദമിയിൽ ചേർന്നു മുഴുവൻ സമയ പരിശീലനം നേടുവാൻ ആരംഭിച്ചു.