തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ കഴുത്താക്കലില്‍ കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. സൂര്യ, മുഹസിന്, വരുണ്‍ എന്നിവരാണ് മരിച്ചത്. മൂന്നു പേരും സുഹൃത്തുക്കളാണ്.
ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം.അഞ്ച് കുട്ടികളായിരുന്നു കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ചെളിയില്‍ താഴ്ന്നാണ് മരണം സംഭവിച്ചത്.