പാലായില്‍ ഗര്‍ഭിണിയെ ചവിട്ടിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍, അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ്, മുണ്ടങ്കല്‍ മേടയ്ക്കല്‍ ആന്റോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ വര്‍ക്ക് ഷോപ്പ് ഉടമയും കൂടെ ജോലിചെയ്യുന്നവരുമാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഗര്‍ഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനം. തുടര്‍ന്ന് ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തുകയും ഗര്‍ഭിണിയുടെ വയറിന് ചവിട്ടുകയും ചെയ്തു. കൂടാതെ ദമ്പതികളെ വാഹനം ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
ദമ്പതികളെ മര്‍ദിച്ച ശേഷം ഇവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസില്‍ പരാതി നല്കി. വിശദമായ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.