മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബൈജു. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിൽ വളരെ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇടക്കാലത്ത് ഇദ്ദേഹം പുറകോട്ട് പോയിരുന്നു എങ്കിലും ഇപ്പോൾ ശക്തമായി ഇദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോൾ ഇറങ്ങുന്ന ഒരുപാട് സിനിമകളിൽ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്.
ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ അച്ഛനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. മദ്യപിച്ചുകൊണ്ട് ജീവിതത്തിലെ എല്ലാ സുഹൃത്തും സമാധാനവും നശിപ്പിച്ച വ്യക്തിയാണ് തൻറെ അച്ഛൻ എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപക്ഷേ അദ്ദേഹം ഒന്നും നശിപ്പിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് താങ്കൾക്ക് 200 കോടിയുടെ സുഹൃത്തുക്കൾ ഉണ്ടാകുമായിരുന്നു എന്നാണ് ബൈജു പറയുന്നത്. ബൈജുവിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
“എനിക്ക് എൻറെ അമ്മയുടെ ഗുണമാണ് കിട്ടിയിരിക്കുന്നത്. തഗ് അടിക്കുന്ന വീട്ടിയായിരുന്നു അവർ. തങ്കമ്മ എന്നായിരുന്നു അവരുടെ പേര്. എന്നാൽ അമ്മ ഇപ്പോൾ ഇല്ല. ഭാസ്കരൻ നായർ എന്നായിരുന്നു അച്ഛൻറെ പേര്. 1989 വർഷത്തിൽ അദ്ദേഹം മരിച്ചു പോയി. മരിക്കുന്ന സമയത്ത് 63 വയസ്സായിരുന്നു പ്രായം. കയ്യിലിരുപ്പ് കൊണ്ടാണ് മരിച്ചത്. മദ്യപാനം തന്നെയായിരുന്നു പരിപാടി. 86 വയസ്സുള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത്. അമ്മയുടെ ആയുസ്സിൽ ആണ് ഞാൻ പിടിച്ചുനിൽക്കുന്നത്. അത്രയും കാലം ഒന്നും ജീവിച്ചിരിക്കണം എന്നില്ല. ഒരു 75 വയസ്സ് വരെയൊക്കെ ജീവിച്ചിരുന്നാൽ മതി” – ബൈജു പറയുന്നത് ഇങ്ങനെ.
“അച്ഛൻ എല്ലാം കൊണ്ടുപോയി കളഞ്ഞു. ഒരുപാട് സ്വത്തുക്കൾ ഉണ്ടായിരുന്നു ഞങ്ങൾക്ക്. അതൊന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊന്നുമല്ല. എല്ലാം ദാനമായി കിട്ടിയത് ആയിരുന്നു. ഇതെല്ലാം ഒരുപാട് ബിസിനസ്സുകാർ കൊണ്ടുപോയി തുലച്ചു. അങ്ങനെ ആയിരുന്നു എല്ലാം നശിച്ചത്. ആ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ 200 കോടിയുടെ ആസ്തി എങ്കിലും ഉണ്ടായേനെ. അച്ഛനോട് എന്നാൽ ദേഷ്യം ഒന്നുമില്ല. കാരണം ഇപ്പോൾ ദേഷ്യപ്പെട്ട് കാര്യമൊന്നുമില്ല” – ബൈജു പറയുന്നു.