റോഡിലൂടെ ഓടികൊണ്ടിരിക്കെ സ്കൂട്ടറിന് സൈഡ് തന്നില്ലെന്ന് പറഞ്ഞ് യുവതി ബസിന്റെ ഡ്രൈവറെ തല്ലി. യുവതി ഡ്രൈവറെ തല്ലുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ആണ് സഭവം നടക്കുന്നത്.
ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ഡ്രൈവറെയാണ് യുവതി ബസില്‍ കയറി തല്ലിയത്. പിന്നാലെ ഡ്രൈവര്‍ യുവതിക്കെതിരെ പരാതി കൊടുത്തു. 28 വയസുകാരിയായ നന്ദിനിക്കെതിരെ പൊലീസ് കേസെടുത്തു.
ബസില്‍ കയറി യുവതി തല്ലുന്ന വിഡിയോ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. നന്ദിനി തെറ്റായ ദിശയിലൂടെ സ്കൂട്ടര്‍ ഓടിച്ച് വരികയായിരുന്നു. ബസിന്റെ മുന്നില്‍പ്പെട്ടതോടെ മാറ്റിത്തരാന്‍ യുവതി ആവശ്യപ്പെട്ടു.
എന്നാല്‍ കുറച്ച് സമയം കാത്തിരിക്കാന്‍ ആയിരുന്നു ഡ്രൈവര്‍ പറഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ രോഷം കൊണ്ട യുവതി ബസിന് ഉള്ളില്‍ കയറി ഡ്രൈവറെ തല്ലുകയായിരുന്നു. ബസ് ഡ്രൈവര്‍ മുസലയ്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.