മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയ്യപ്പൻ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയിലും ബാലതാരമായി താരം അരങ്ങേറി. ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാളാണ് താരം. ധാരാളം ആരാധകരെയാണ് താരം മലയാളികൾക്കിടയിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.
സമൂഹം മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ ചിത്രങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. വളരെ ഗ്ലാമറസ്സ് ആയിട്ടാണ് താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
പിറന്നാൾ ദിനത്തിലുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്ന് താരത്തിന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആണ്. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചതിൽ എല്ലാം തന്നെ. അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ എല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങളും താരം ഇത്തരത്തിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഈ നല്ല ദിവസം പോലും വളരെ മോശം കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് ഒരു വിഭാഗം മലയാളികൾ താരത്തിനെതിരെ ഇപ്പോൾ അശ്ലീല കമന്റുകൾ ഇടുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആദ്യമായിട്ടല്ല ഇതുപോലെയുള്ള സ്വഭാവം മലയാളികൾ കാണിക്കുന്നത്. മലയാളികളുടെ ഡിഎൻഎയിലുള്ള ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതൽ വെളിവാകുന്നത് സാനിയ അടക്കമുള്ള ചില യുവ നടിമാരുടെ കമന്റ് ബോക്സിൽ ആണ് എന്ന് പറയാം.