മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്. ബിജെപിയുടെ സജീവ നേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇതുകൂടാതെ ഇദ്ദേഹം കുറച്ചുവർഷം എംപി കൂടിയായിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് ഇദ്ദേഹം ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് നടത്തിയത്.
അതേസമയം കഴിഞ്ഞവർഷം ഇദ്ദേഹം തൃശൂരിലെ ചില ആളുകൾക്ക് വിഷുക്കൈനീട്ടം നൽകിയിരുന്നു. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. ഇതിൽ രാഷ്ട്രീയ ഉദ്ദേശമുണ്ട് എന്നും പൈസ കൊടുത്തു വോട്ട് വാങ്ങുന്ന രീതിയാണ് സുരേഷ് ഗോപി സ്വീകരിക്കുന്നത് എന്നുമൊക്കെയുള്ള തരത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയുമായി സുരേഷ് ഗോപി എത്തിയിരിക്കുകയാണ് ഇപ്പോൾ.
രാഷ്ട്രീയ ഉദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ സംഘാടനത്തിനു വേണ്ടിയാണ് ഞാൻ എൻറെ രാഷ്ട്രീയകക്ഷിയെ ഉപയോഗിച്ചത്. ഞാൻ തൃശ്ശൂരിൽ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് എൻറെ പാർട്ടിയും നേതാക്കളുമാണ്. ഞാൻ ജയിക്കണോ വേണ്ടയോ എന്ന കാര്യം തൃശ്ശൂരിലെ ജനങ്ങൾ ആണ് തീരുമാനിക്കുന്നത്. ഈ സംഭവത്തിൽ എന്തിനാണ് ഇത്രയും പുകിൽ? – സുരേഷ് ഗോപി ചോദിക്കുന്നു.
അതേസമയം ഈ വർഷവും വിഷുക്കൈനീട്ടം ഉണ്ടാകുമോ എന്നാണ് ഇപ്പോൾ മലയാളികൾ എല്ലാവരും ഉറ്റു നോക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മത്സരിച്ചു സാധനങ്ങൾക്ക് വില കൂട്ടി ജനങ്ങളെ ദ്രോഹിക്കുകയാണ് എന്നാണ് മലയാളികൾ പറയുന്നത്. അതിനിടയിൽ സുരേഷ് ഗോപിയുടെ കയ്യിൽ നിന്നു കിട്ടുന്ന നോട്ടുകൾക്ക് വലിയ വിലയുണ്ട് എന്നാണ് മലയാളികൾ പറയുന്നത്. ഇത് കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം – സമൂഹമാധ്യമങ്ങളിൽ സുരേഷ് ഗോപിയെ നിരന്തരം ഫോളോ ചെയ്യുക, അദ്ദേഹത്തിൻറെ ദൈനംദിന പദ്ധതികൾ എന്തൊക്കെയാണ് എന്നും എവിടെയൊക്കെയാണ് എന്നും കൃത്യമായി മനസ്സിലാക്കുക, എന്നിട്ട് അദ്ദേഹം പോകുന്നിടത്ത് എല്ലാം കൈനീട്ടം കിട്ടുവാൻ വേണ്ടി അദ്ദേഹത്തിൻറെ പിന്നാലെ ചെല്ലുക, അദ്ദേഹത്തിന് നിങ്ങളോട് തോന്നിയാൽ വല്ലതും തരും, അതും വാങ്ങി വീട്ടിലേക്കുള്ള അരിയും പച്ചക്കറിയും വാങ്ങി സ്ഥലം വിടുക.